ADVERTISEMENT

തൊഴില്‍ രംഗത്തുളള വനിതകളേറെയാണിപ്പോൾ. എങ്കിലും പണത്തിന് ആവശ്യം വരുമ്പോള്‍ കുടുംബത്തോട് ആവശ്യപ്പെടണം എന്നതാണ് ഭൂരിപക്ഷം പേരുടേയും സ്ഥിതി. ശരിയായ സാമ്പത്തിക സാക്ഷരതയില്ലാത്തതാണ് ഇത്തരമൊരു സാഹചര്യത്തിലേക്കു വനിതകളെ നയിക്കുന്നത്. വനിതകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും ഇതൊരു വില്ലനാണ്. തങ്ങള്‍ക്കനുയോജ്യമായ സാമ്പത്തിക പദ്ധതികള്‍ ഏതെല്ലാം എന്നു മനസിലാക്കുകയാണ് ഇതില്‍ നിന്നു പുറത്തു കടക്കുന്നതിന് ആദ്യം വേണ്ടത്. ഇത്തരത്തിൽ വനിതകള്‍ക്ക് തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായകമാകുന്ന പദ്ധതികളിലൊന്നാണ് ഗ്യാരന്റീഡ് റിട്ടേണ്‍ പദ്ധതികള്‍. സമ്പത്തു സൃഷ്ടിക്കലും ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷയും ഒരുമിച്ചു ലഭിക്കുന്നതിനാല്‍ ഇതു വനിതകള്‍ക്ക് അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സഹായകമാകും. 

എന്തുകൊണ്ട് ഗ്യാരന്റീഡ് റിട്ടേണ്‍ പദ്ധതികള്‍?

ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉറപ്പ് വരുമാനവും എന്നതാണ് ഈ പദ്ധതിയുടെ നേട്ടം.  പോളിസി കാലാവധിയെന്ന നിശ്ചിത കാലത്തേക്കാണ് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുക.  ഈ കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ ഉറപ്പ് നല്‍കിയിട്ടുള്ള വരുമാനവും പോളിസി ഉടമയ്ക്ക് നേടാനാവും.  

പുതിയ നിക്ഷേപകര്‍ക്ക് നഷ്ട സാധ്യത കുറഞ്ഞ പദ്ധതികള്‍ ഗുണകരം

കാലാവധി കഴിയുമ്പോള്‍ ഉറപ്പായ വരുമാനം ഉണ്ടെന്നതിനാല്‍ നഷ്ടസാധ്യത കുറയും. സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ ശ്രമിക്കുന്ന വനിതകളെ സംബന്ധിച്ച് ഇതേറെ പ്രസക്തമാണ്. പദ്ധതിയില്‍ നിക്ഷേപിക്കുന്ന മൂലധനം സംരക്ഷിക്കാന്‍ ഇതു സഹായിക്കും. കൂടാതെ കാലാവധിക്കു ശേഷം ലഭിക്കുന്ന തുകയെ കുറിച്ചു തുടക്കത്തില്‍ തന്നെ മനസിലാക്കാനാകുമെന്നതിനാല്‍ സാമ്പത്തിക ആസൂത്രണം താരതമ്യേന എളുപ്പവുമായിരിക്കും. 

സാമ്പത്തിക സുസ്ഥിരത

വരുമാനത്തിന്റെ കാര്യത്തില്‍ സ്ഥിരതയില്ലാത്തതാണ് വനിതകള്‍ നേരിടുന്ന പ്രശ്‌നം. ഈ സാഹചര്യത്തിലും അവര്‍ക്ക് കുറച്ചു കാലം കൊണ്ട് ഒരു തുക സ്വരൂപിക്കാനും ഒറ്റത്തവണ പ്രീമിയം അടക്കുന്ന ഗ്യാരന്റീഡ് റിട്ടേണ്‍ ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതികളില്‍ ചേരാനും സാധിക്കും.  ഇതിലൂടെ സുസ്ഥിരത കൈവരിക്കാനും ഉറപ്പായ സാമ്പത്തിക സാഹചര്യം സൃഷ്ടിക്കാനും സാധിക്കും. കാലാവധിയെത്തുമ്പോള്‍ ലഭിക്കുന്ന താരതമ്യേന ഉയര്‍ന്ന തുകകള്‍ മറ്റുള്ളവരെ ആശ്രയിക്കാതെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ വനിതകളെ സഹായിക്കും. 

റിട്ടയര്‍മെന്റ് പ്ലാനിങ്

ജോലിയില്‍ നിന്നു വിരമിച്ച ശേഷമുള്ള സാമ്പത്തിക സാഹചര്യങ്ങള്‍ നേരത്തെ തന്നെ ആസൂത്രണം ചെയ്യുന്നത് വനിതകളെ സംബന്ധിച്ചും പ്രസക്തമാണ്. പോളിസി കാലാവധിയും ജോലിയില്‍ നിന്നു വിരമിക്കുന്ന കാലവുമെല്ലാം പരിഗണിച്ചുള്ള ആസൂത്രണം സഹായകമാകും. കൃത്യമായ ഇടവേളകളില്‍ പണം ലഭിക്കുന്ന രീതിയില്‍ പോളിസികള്‍ ആസൂത്രണം ചെയ്താല്‍ റിട്ടയര്‍മെന്റിനു ശേഷം കാര്യങ്ങള്‍ എളുപ്പമാകും. ഇവയെല്ലാം കണക്കിലെടുത്തുള്ള സാമ്പത്തിക ആസൂത്രണം വരും കാലങ്ങളില്‍ ഏറെ ഗുണകരമാകും.

ലേഖകൻ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സിന്റെ ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസറാണ്

English Summary : Financial Planning for Women Through guaranteed Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com