ADVERTISEMENT

ഇന്നത്തെ കാലത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം ഉയരുകയാണ്. ലക്ഷണങ്ങൾ പെട്ടെന്ന് അറിയാത്തതിനാൽ പലരും രോഗം അറിയാൻ തന്നെ വൈകി പോകും. അതുകൊണ്ട് മുന്‍കൂട്ടി കാന്‍സര്‍ കവര്‍ പോളിസികള്‍ എടുക്കുന്നതാണ് ഏറ്റവും ഉത്തമം. അല്ലെങ്കില്‍ രോഗം കണ്ടെത്തി ചികിത്സിക്കാന്‍ നെട്ടോട്ടം ഓടേണ്ടിവരും. കാന്‍സറിന് പരിരക്ഷ നൽകുന്ന ഏറ്റവും പ്രചാരമുള്ള പോളിസികളിലൊന്നാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എല്‍.ഐ.സി.)യുടെ കാന്‍സര്‍ കവര്‍.

അപ്രതീക്ഷിതമായെത്തുന്ന കാന്‍സര്‍, രോഗിയെയും രോഗിയുടെ കുടുംബത്തെയും മാനസികമായും സാമ്പത്തികമായും തളര്‍ത്തുമെന്നതും താങ്ങാവുന്ന പ്രീമിയവുമാണ് എല്‍.ഐ.സി.കാന്‍സര്‍ കവറിന്റെ പ്രത്യേകത.  ആര്‍ക്കൊക്കെ പോളിസി എടുക്കാം എത്ര രൂപ കവര്‍ ലഭിക്കും എന്ന് പരിശോധിക്കാം.

എന്താണ് കാന്‍സര്‍ കവര്‍ ?

കാന്‍സര്‍ വന്നാല്‍ മാത്രം ഇന്‍ഷുറന്‍സ് തുക കിട്ടുന്ന മെഡിക്കല്‍ പോളിസിയാണ് കാന്‍സര്‍ കവര്‍. അതിനാല്‍ കാന്‍സര്‍ ഉണ്ടെന്ന് മുന്‍കൂട്ടി അറിയുന്നവര്‍ക്ക് പോളിസിയില്‍ ചേരാനാകില്ല. മെഡിക്കല്‍ നിബന്ധനകള്‍ ഇല്ലാതെ പോളിസി എടുക്കാം. കമ്പനി പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്കേ അനുകൂല്യം കിട്ടുകയുള്ളു. ഇതിൽ ചേരാൻ പ്രായപരിധിയുമുണ്ട്.

നിബന്ധനകള്‍ 

∙ഈ പദ്ധതിയില്‍ 20 വയസ് മുതല്‍ 65 വയസ്സ് വരെ മെഡിക്കല്‍ നിബന്ധനകള്‍ ഇല്ലാതെ ചേരാം

∙ചുരുങ്ങിയ പോളിസി കാലയളവ് 10 വര്‍ഷമാണ്. പരമാവധി 30 വര്‍ഷവും

∙10 ലക്ഷം രൂപയാണ് മിനിമം പോളിസി തുക. പരമാവധി തുക 50 ലക്ഷം രൂപ

∙അധിക പ്രീമിയം അടച്ചാല്‍ പരമാവധി ഇന്‍ഷുറന്‍സ് തുക അഞ്ച് വര്‍ഷത്തിനുള്ളില്‍ 75 ലക്ഷമായി വര്‍ധിക്കും

∙വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞ പ്രീമിയം 2400 രൂപ

∙പ്രീമിയം വാര്‍ഷികമായോ അര്‍ദ്ധവാര്‍ഷികമായോ അടയ്ക്കാവുന്നതാണ്

∙പോളിസിയെടുത്ത് 180 ദിവസം വരെ പോളിസിയുടെ സഹായം പ്രാബല്യത്തിലുണ്ടാവില്ല

∙കാന്‍സര്‍ കണ്ടെത്തി ഏഴു ദിവസത്തിനുള്ളില്‍ പോളിസിയുടമ മരിച്ചുപോയാലും തുക ലഭിക്കില്ല. ഇത്തരം സാഹചര്യത്തില്‍ പോളിസി നിര്‍ത്തലാക്കും

∙നിക്ഷേപം 55,000 രൂപ വരെ 80ഡി പ്രകാരം അദായ നികുതി ഇളവ് ലഭിക്കും

∙എന്‍.ആര്‍.ഐ./ എഫ്.എന്‍.ഐ.ഒ.സിന് പോളിസിയില്‍ ചേരാനാകില്ല

insurance-2

ആനുകൂല്യങ്ങള്‍ 

∙കാന്‍സര്‍ ആദ്യ സ്‌റേറജ് സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ പോളിസി തുകയുടെ 25ശതമാനം ഉടന്‍ ലഭിക്കും. തുടര്‍ന്ന് മൂന്ന് വര്‍ഷത്തേക്ക് പ്രീമിയം അടക്കേണ്ടതില്ല

∙അസുഖത്തിന്റെ രണ്ടാം സ്റ്റേജില്‍ ബാക്കി 75ശതമാനം നല്‍കുകയും പ്രീമിയം പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്യും. കൂടാതെ പോളിസി തുകയുടെ ഒരു ശതമാനം വീതം പ്രതിമാസം പെന്‍ഷനായി 120 മാസം ലഭിക്കും.

∙പ്രതിമാസം ലഭിച്ച് കൊണ്ടിരിക്കുന്ന ഈ തുക രോഗി മരണപെട്ടാലും നോമിനിക്ക് ലഭിച്ച് കൊണ്ടിരിക്കും

 ഉദാഹരണം 

∙ഒരു വ്യക്തി ഏറ്റവും കുറഞ്ഞ പോളിസി തുകയായ 10 ലക്ഷത്തിന്റെ കാന്‍സര്‍ കവര്‍ പോളിസി എടുക്കുകയാണെങ്കില്‍ രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ ഉടനെ 2.50,000 രൂപ ലഭിക്കുകയും തുടര്‍ന്ന് 3 വര്‍ഷ കാലത്തേക്ക് പ്രീമിയം ഒഴിവാക്കുകയും ചെയ്യും.

∙രോഗം രണ്ടാം സ്‌റേറജിലേക്ക് പ്രവേശിച്ചാല്‍ ഉടനെ ബാക്കി 75ശതമാനം തുക അതായത് 7,50,000 രൂപ ലഭിക്കുകയും പ്രീമിയം പൂര്‍ണ്ണമായി ഒഴിവാക്കും. കൂടാതെ 10,000 രൂപ വിതം 10 വര്‍ഷത്തേക്ക് (120 മാസം) പെന്‍ഷനായി ലഭിക്കും.അഥവാ രോഗിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഈ തുക 120 മാസം തികയുന്നത് വരെ നോമിനിക്ക് ലഭിച്ച് കൊണ്ടിരിക്കും.

English Summary : Know About Cancer Care Policies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com