വിദേശചികില്‍സയ്ക്ക് നിങ്ങളുടെ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പോളിസി പരിരക്ഷ നല്‍കുമോ?
Mail This Article
വിദേശത്തെ ചികില്‍സ ഒരിക്കലും എളുപ്പമല്ല. കനത്ത ചെലവ് തന്നെ കാരണം. യാത്രാ കാര്യങ്ങള്‍ മുതല്‍ താമസവും ഭാഷയും ലഗേജും കുടുംബാംഗങ്ങളുടെ അഭാവവും അടക്കമുള്ളവയ്ക്ക് പുറമെ മെഡിക്കല്‍ ചെലവുകളും കൂടിയാകുമ്പോള്‍ ബുദ്ധിമുട്ടേറും. എങ്കില്‍ തന്നെയും മികച്ച ചികിൽയ്ക്കായി ചിലപ്പോൾ വേറെ വഴിയില്ലാതെ വന്നാലോ?
ഇന്ത്യയിലും വിദേശത്തും ചികില്‍സാ ആനുകൂല്യങ്ങള്‍
ഇവിടെ ചികില്‍സാ ചെലവിന്‍റെ കാര്യത്തിലെങ്കിലും കൃത്യമായ ഇന്‍ഷൂറന്‍സുണ്ടെങ്കിൽ ആശ്വാസം കണ്ടെത്താനാവും. വിദേശത്തെ ചികില്‍സയ്ക്ക് പരിരക്ഷ ലഭിക്കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി തെരഞ്ഞെടുക്കുകയോ നിലവിലുള്ള ആരോഗ്യ ഇന്‍ഷൂറന്‍സില്‍ വിദേശ ആശുപത്രിയിലെ കിടത്തി ചികില്‍സയ്ക്കു കൂടി പരിരക്ഷ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാം. പതിവ് ഇന്‍ഷൂറന്‍സ് പോളിസികള്‍ മിക്കവയും ഇന്ത്യയ്ക്കു പുറത്തു പരിരക്ഷ നല്‍കാറില്ല. അതുകൊണ്ട് നിങ്ങളുടെ പോളിസിയില്‍ വിദേശത്തും പരിരക്ഷ ലഭിക്കുന്ന രീതി തെരഞ്ഞെടുക്കാനാവുമോ എന്ന് ഇന്‍ഷൂറന്‍സ് കമ്പനിയില്‍ അന്വേഷിക്കണം. ഈ കൂട്ടിച്ചേര്‍ക്കൽ വഴി നിങ്ങള്‍ക്ക് ഇന്ത്യയിലും വിദേശത്തും ചികില്‍സാ ആനുകൂല്യങ്ങള്‍ ലഭിക്കും.
ഒരു ആഗോള പരിരക്ഷ നേടിയാല്‍ അപ്രതീക്ഷിതമായി ഗുരുതര അവസ്ഥകള്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ക്ക് ആഗോള തലത്തിലെ മികച്ച ചികില്‍സ തേടുന്നതിനെ കുറിച്ച് രണ്ടാമത് ഒരു ആലോചനയില്ലാതെ തന്നെ തീരുമാനമെടുക്കാനാവും.
∙വിവിധ പദ്ധതികള്‍ താരതമ്യം ചെയ്ത് ശരിയായ തുകയ്ക്ക് കൃത്യമായ പരിരക്ഷ നല്‍കുന്നതു തെരഞ്ഞെടുക്കണം.
∙ചികില്‍സയുടെ ഇടയ്ക്ക് വെച്ച് പണം തീര്‍ന്നു പോകാത്ത വിധത്തിലുള്ള പദ്ധതിയായിരിക്കണം തെരഞ്ഞെടുക്കേണ്ടത്.
∙അങ്ങനെയെങ്കിൽ വന്‍ തുക നിങ്ങളുടെ പോക്കറ്റില്‍ നിന്ന് അടക്കുകയോ ചെലവുകള്‍ കുറക്കാനായി ചികില്‍സയുടെ ഇടയ്ക്ക് മറ്റൊരിടത്തേക്ക് മാറ്റുകയോ ചെയ്യേണ്ടി വരില്ല.
∙വിദേശത്തേക്കു കൊണ്ടു പോകാനും നാട്ടിലേക്ക് തിരിച്ചെത്തിക്കാനുമുള്ള ചെലവുകള്‍ക്കു കൂടി പരിരക്ഷയുണ്ടോ എന്നു കൂടി ശ്രദ്ധിക്കുക.
ലേഖകൻ ടാറ്റാ എഐജി ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി ലിമിറ്റഡിന്റെ സീനിയര്‍ വൈസ് പ്രസിഡന്‍റാണ്
English Summary : Health Insurance Policies Which Give Coverage for Treatment in Foreign Countries