ചെറുകിടക്കാർക്ക് മൂന്ന് ഇന്‍ഷുറന്‍സ് പദ്ധതികളുമായി ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ്

HIGHLIGHTS
  • കെട്ടിടങ്ങള്‍, യന്ത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍ ഉള്‍പ്പടെ വിപുലമായവ പരിക്ഷയില്‍ ഉണ്ട്
insunew4
Pic : Istockphoto
SHARE

സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി മൂന്ന് ഇന്‍ഷുറന്‍സ് പദ്ധതികളവതരിപ്പിച്ചു. എം.എസ്.എം.ഇ ദിനത്തോടനുബന്ധിച്ച് എം.എസ്.എം.ഇ സുരക്ഷാ കവച് പോളിസി, പ്രോപ്പര്‍ട്ടി ഓള്‍ റിസ്‌ക്(പി.എ.ആര്‍)പോളിസി, ഐ-സെലക്ട് ലയബലിറ്റി-എന്നിവയാണ് അവതരിപ്പിച്ചത്. ഇന്ത്യയുടെ ജി.ഡി.പിയില്‍ 30 ശതമാനം സംഭാവനയും 11.3 കോടി പേര്‍ക്ക് തൊഴിലും നല്‍കുന്ന 6.3 കോടി സംരംഭങ്ങള്‍ ഉള്‍പ്പെടുന്നതാണ് എം.എസ്.എം.ഇ മേഖല. പുതിയ പോളിസികള്‍ എം.എസ്.എം.ഇകളെ അപകടസാധ്യതകളെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാക്കുന്നതിനും ബിസിനസുകള്‍ ഫലപ്രദമായി സംരക്ഷിക്കുന്നതിന് സമഗ്രമായ കവറേജിന്റെ പ്രയോജനം നല്‍കുന്നതിനുമായി രൂപകല്പന ചെയ്തിട്ടുള്ളതാണ്.

എം.എസ്.എം.ഇ സുരക്ഷാ കവച് പോളിസി

എം.എസ്.എം.ഇകളെ വസ്തുവകകളുടെ നാശത്തില്‍നിന്ന് സംരക്ഷിക്കാന്‍ രൂപകല്പന ചെയ്തിട്ടുള്ളതാണ്. കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍, തീവ്രവാദം എന്നിവയ്ക്ക് പരിരക്ഷയുണ്ട്. മാത്രമല്ല, പോളിസിയില്‍ പ്രത്യേകമായി ഒഴിവാക്കിയിട്ടില്ലെങ്കില്‍, അപകടങ്ങളോ, ദൗര്‍ഭാഗ്യം മൂലമോ ഉണ്ടാകുന്ന നാശം മൂലമുള്ള നഷ്ടങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നു. കെട്ടിടങ്ങള്‍, യന്ത്രങ്ങള്‍, ഫര്‍ണിച്ചർ ഉള്‍പ്പടെ വിപുലമായവ പരിക്ഷയില്‍ ഉണ്ട്.

ഐ സെലക്ട് ലയബിലിറ്റി

എസ്.എം.ഇ.കള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഇടത്തരം വ്യവസായങ്ങൾ, റിയല്‍ ടൈം പോളിസി ഇന്‍ഷുറന്‍സ് എന്നിവ എളുപ്പത്തില്‍ ഉറപ്പാക്കാന്‍  ഐ സെലക്ട് ലയബിലിറ്റിയിലൂടെ കഴിയുന്നു.

sme.icicilombard.com-എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം എം.എസ്.എം.ഇകള്‍ക്കായി അവതരിപ്പിക്കുന്ന ആദ്യ കമ്പനിയാണ് ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ്. ഇന്‍ഷുറന്‍സ് വാങ്ങാനും പുതുക്കാനും ക്ലെയിമുകള്‍ റജിസ്റ്റര്‍ ചെയ്യാനും ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സൗകര്യമൊരുക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ(എ.ഐ)സാധ്യതയും പ്രയോജനപ്പെടുത്തുന്നു.

English Summary : ICICI Lombard Launched Insurance Policies for MSMEs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS