മഴയേറുന്നു, പ്രകൃതി ദുരന്തങ്ങളിൽ നിന്ന് വീടിനെ കാക്കാൻ ഇന്‍ഷുറന്‍സ് എടുത്തോ?

HIGHLIGHTS
  • മുന്‍കൂട്ടി ഇന്‍ഷുറന്‍സ് എടുക്കുകയാണെങ്കില്‍ സാമ്പത്തിക നഷ്ടത്തില്‍ നിന്ന് രക്ഷപ്പെടാം
Home (3)
Photo : Shutterstock/ Naypong Studio
SHARE

മഴക്കാലം വരവ് അറിയിച്ചതോടെ വീടുകളെ സുരക്ഷിതമാക്കേണ്ടത് നമ്മള്‍ തന്നെയാണ്. മുന്‍പ് പല പ്രകൃതിക്ഷോഭങ്ങളും അനുഭവിച്ചറിഞ്ഞ നമ്മള്‍ ഇത്തവണ കൂടുതല്‍ ശ്രദ്ധ വീടുകള്‍ക്ക് നല്‍കണം. കനത്ത മഴയില്‍  വെള്ളപ്പൊക്കം, മണ്ണിടിച്ചിലുകള്‍, അല്ലെങ്കില്‍ ഉരുള്‍പ്പൊട്ടല്‍ എന്നിവയൊക്കെ സംഭവിച്ചേക്കാം. അതിനാല്‍ മുന്‍കൂട്ടി ഇന്‍ഷുറന്‍സ് എടുക്കുകയാണെങ്കില്‍ സാമ്പത്തിക നഷ്ടത്തില്‍ നിന്ന് രക്ഷപ്പെടാം.

വെള്ളപ്പൊക്കം, ഷോര്‍ട്ട് സര്‍ക്യൂട്ട്, തീപിടുത്തം, കലാപം തുടങ്ങിയ കാരണങ്ങളാല്‍ വീടിനും വീട്ടുപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കാം എന്നിരിക്കെ  വീട്ടുപകരണങ്ങള്‍ക്കും, ഫര്‍ണിച്ചറുമടക്കം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. പോളിസിയുടെ നേട്ടങ്ങള്‍ ഇവയാണ്

പോളിസി സഹായിക്കുന്ന സാഹചര്യങ്ങള്‍

നല്ലൊരു ഹോം ഇന്‍ഷുറന്‍സ് പോളിസി ഒരു മികച്ച നിക്ഷേപ മാര്‍ഗമാണ്. വീടിന് കേടുപാടുകള്‍ സംഭവിച്ചാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തിക കാര്യങ്ങളില്‍ ഇത് സംരക്ഷണം നല്‍കും. കൂടാതെ, വളരെ കുറഞ്ഞ പ്രീമിയത്തില്‍ വീടിനെ സംരക്ഷിക്കാനുമാകും. വസ്തുവിന് കേടുപാടുകള്‍ സംഭവിച്ചാല്‍, വാങ്ങിയ ഹോം ഇന്‍ഷുറന്‍സ് പോളിസിയുടെ തരം അനുസരിച്ച് ക്ലെയിം ചെയ്യാം.

ചില പ്രകൃതി ദുരന്തങ്ങളുടെ ഫലമായി വീടിന് കേടുപാടുകള്‍ സംഭവിക്കുകയാണെങ്കില്‍ പോളിസി ഡോക്യുമെന്റില്‍ സൂചിപ്പിച്ചിരിക്കുന്ന ഇന്‍ഷുര്‍ ചെയ്ത തുക ഉപയോഗിച്ച് വീട് പുനര്‍നിര്‍മിക്കാനാകും.

ശരിയായ പോളിസി തിരഞ്ഞെടുക്കുക

വീടിന് മുഴുവന്‍ പരിരക്ഷ നല്‍കുന്ന പോളിസി തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. ഒരു സമഗ്ര ഹോം ഇന്‍ഷുറന്‍സ് പോളിസി  തീ, മോഷണം, വെള്ളപ്പൊക്കം, പ്രകൃതി ദുരന്തങ്ങള്‍ എന്നിങ്ങനെ ഏതില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനൊപ്പം, വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ക്കും പരിരക്ഷ ലഭിക്കും.

പോളിസി തിരഞ്ഞെടുക്കുന്നതിന് മുമ്പ് താമസിക്കുന്ന പ്രദേശങ്ങളിലെ അപകടസാധ്യത ശ്രദ്ധാപൂര്‍വ്വം വിലയിരുത്തുക. മോഷണത്തിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള ഒരു പ്രദേശത്താണ് താമസിക്കുന്നതെങ്കില്‍ അത്തരത്തില്‍ കവര്‍ ലഭിക്കുന്ന ഹോം ഇന്‍ഷുറന്‍സ് പോളിസികള്‍ തിരഞ്ഞെടുക്കുക.

കവറേജുകള്‍

∙ബില്‍ഡിംഗ് കവറേജ് : തീ, കാറ്റ്, മിന്നല്‍ തുടങ്ങിയ അപകടങ്ങളില്‍ നിന്ന് വീടിനെ ഈ കവറേജ് സംരക്ഷിക്കുന്നു.

∙കണ്ടന്റ്‌സ് കവറേജ് : ഇത്തരം അപകടങ്ങളില്‍ നിന്ന് വീട്ടിലെ സാധനങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നു.

വ്യക്തിഗത ബാധ്യത

∙കവറേജ്:  ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ സാമ്പത്തിക ബാധ്യതയില്‍ നിന്ന് ഈ കവറേജ് പോളിസി ഉടമയെ സംരക്ഷിക്കുന്നു.

കമ്പനികളെ താരതമ്യം ചെയ്യുക

നിരവധി കമ്പനികള്‍ ഇത്തരം ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ട്. അതിനാല്‍ ഇത്തരം കമ്പനികളുടെ പോളിസികളെ കുറിച്ചും പരിരക്ഷകളെ കുറിച്ചും ആദ്യം അറിയണം. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ നേട്ടം ലഭിക്കാന്‍ ഇത് സഹായിക്കും.

English Summary : Protect Your Home in This Monsoon with a Home Insurance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS