ADVERTISEMENT

വര്‍ഷം വെറും 12 രൂപ മുടക്കിയാല്‍  രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സോ.. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പറ്റില്ല. എന്നാല്‍ കേന്ദ്രസര്‍ക്കാരാണ് ഇത്തരത്തില്‍ അപകട ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നത്. പ്രധാന്‍മന്ത്രി സുരക്ഷാ ബീമ യോജന എന്നാണ് പദ്ധതിയുടെ പേര്. ഒരോ വര്‍ഷത്തേയ്ക്കും അപകടം മൂലം ഉണ്ടാകുന്ന മരണത്തിനും അംഗ വൈകല്യങ്ങള്‍ക്കും പരിരക്ഷ വാഗ്ദാനം ചെയ്യുന്നു എന്നതാണ് പദ്ധതിയുടെ പ്രത്യേകത.വലിയ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്.

 അര്‍ഹത ആർക്ക്?

∙18-70 വയസ് വരെയുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം

∙അപേക്ഷകര്‍ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉള്ളവരും ഓട്ടോ ഡെബിറ്റ് സൗകര്യത്തിന് സമ്മതം നല്‍കിയവരും ആയിരിക്കണം.

∙ഓട്ടോ ഡെബിറ്റ് സൗകര്യമുള്ള സേവിങ്സ് അക്കൗണ്ടില്‍ നിന്ന് പണം ഇന്‍ഷുറന്‍സ് പ്രീമിയത്തിലേയ്ക്ക് ഈടാക്കുന്നതാണ്.

പദ്ധതിയുടെ സവിശേഷതകള്‍

∙അപകട മരണത്തിനും പൂര്‍ണ അംഗവൈകല്യത്തിനും രണ്ട് ലക്ഷം രൂപ വരെ പരിരക്ഷ.

∙ഭാഗിക അംഗവൈകല്യത്തിനു ഒരു ലക്ഷം രൂപ വരെ പരിരക്ഷ.

∙സ്വാഭാവിക മരണത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കുന്നതല്ല.

∙ഇന്‍ഷുറന്‍സുള്ള വ്യക്തി അപകടത്തില്‍ മരിച്ചാല്‍ കുടുംബാംഗങ്ങള്‍ക്ക് 2 ലക്ഷം രൂപയാണ് ലഭിക്കുക.

∙അപകടത്തില്‍ കണ്ണുകള്‍, കൈകാലുകള്‍ എന്നിവ നഷ്ടപെട്ടാലും 2 ലക്ഷം രൂപ ലഭിക്കും.

∙ഒരു കണ്ണിനും കൈകാലുകള്‍ക്ക് ഭാഗികമായ നഷ്ടമോ സംഭവിച്ചാല്‍ ഒരു ലക്ഷം രൂപയും ലഭിക്കും.

അപേക്ഷിക്കേണ്ടത് എങ്ങനെ?

പൊതുമേഖല ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണിത്. https://www.jansuraksha.gov.in/Forms-PMSBY.aspx എന്ന വെബ്സൈറ്റില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് പദ്ധതിയില്‍ അംഗമാകാം. ഇത് പൂരിപ്പിച്ച് ബാങ്കില്‍ സമര്‍പ്പിക്കുക. അപകടത്തെ തുടര്‍ന്ന് ആശുപത്രി ചെലവുകളില്‍ നിന്ന് ഉണ്ടാകാനിടയുള്ള റീഇംബേഴ്സ്മെന്റുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടില്ല

English Summary:

Know more about Pradhan Mantri Suraksha Bima Yojana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com