ADVERTISEMENT

ഇടക്കാല ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ നൽകുന്ന കവറേജ് നിലവിലുള്ളതിൽ നിന്ന് ഏകദേശം 50 ശതമാനം വർദ്ധിപ്പിക്കാൻ സാധ്യത. നിലവിൽ, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഒരു കുടുംബത്തിന് ആശുപത്രിയിൽ കിടന്നുള്ള ചികിത്സക്ക്  പ്രതിവർഷം 5 ലക്ഷം രൂപയാണ്.

പണരഹിത ആശുപത്രി പരിചരണം

2018 സെപ്റ്റംബറിൽ അവതരിപ്പിച്ച ആയുഷ്മാൻ ഭാരത് ദേശീയ ആരോഗ്യ നയം  സാർവത്രിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ വേണ്ടി  നടപ്പിലാക്കിയതാണ്.  ആയുഷ്മാൻ ഭാരതിലെ, പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന അഥവാ PM-JAY ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് . നിലവിലുള്ള ഉപകേന്ദ്രങ്ങളിലൂടെയും ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങളിലൂടെയും  പാവപ്പെട്ടവരും ദുർബലരുമായ കുടുംബങ്ങൾക്ക് പണരഹിത ആശുപത്രി പരിചരണം നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

സർക്കാർ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, പ്രോഗ്രാമിൽ നിലവിൽ 55 കോടി വ്യക്തികളുണ്ട്.  AB PM-JAY പദ്ധതിക്കായി  വിവിധ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും  തുക കണ്ടെത്തണം.

പരിപാടിയുടെ തുടക്കം മുതൽ 2023 ഡിസംബർ 20 വരെ ഏകദേശം 28.45 കോടി ആയുഷ്മാൻ കാർഡുകൾ വിതരണം ചെയ്തിട്ടുണ്ടെന്ന് സർക്കാർ ഡാറ്റ വെളിപ്പെടുത്തുന്നു. ഇതിൽ 9.38 കോടി ആയുഷ്മാൻ കാർഡുകൾ 2023ൽ മാത്രം നൽകിയതാണ്.

English Summary:

Ayushman Bharat Insurance Coverage May Increase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com