ADVERTISEMENT

നിക്ഷേപമോ? ഏയ് ഞാനാ ടൈപ്പല്ല എന്നു പറഞ്ഞു  യുവാക്കൾ മുഖം തിരിച്ചിരുന്ന കാലം മാറി. നിക്ഷേപ രീതിയില്‍ വലിയ മാറ്റങ്ങളും വന്നു. ഭൂമി,സ്വർണം എന്നിവയിൽ നിക്ഷേപിച്ചിരുന്ന രീതി മാറി. പകരം ഓഹരിയിലും മ്യൂച്ചല്‍ഫണ്ടിലും നിക്ഷേപിക്കുന്ന പ്രവണത യുവാക്കളിലേറി വരുന്നുണ്ട്.  ഇതു നല്ലതാണെങ്കിലും അവർ ദീര്‍ഘകാല സമ്പാദ്യം ശരിയായ രീതിയില്‍ ആസൂത്രണം ചെയ്യുന്നുണ്ടോ എന്നു സംശയമുണ്ട്.  ദീര്‍ഘകാല നിക്ഷേപത്തിലൂടെ ആസ്തികള്‍ വളര്‍ത്തിയെടുക്കുന്നതിന് നല്ല ക്ഷമ ആവശ്യമാണ്.അതായത് ഇടയ്ക്ക് വിപണിയില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങളില്‍ ആശങ്കയുണ്ടാകുകയും പിന്‍മാറുകയും ചെയ്യരുത്.  

ചെറുകിട നിക്ഷേപകരുടെ പണം ഓഹരികളിലേക്കു വഴി തിരിച്ചു വിടുന്നതായിരുന്നു ആദ്യ കാലത്തെ മ്യൂചല്‍ ഫണ്ടുകള്‍. ഇതിനു പകരം ഹൈബ്രിഡ് ഫണ്ടുകള്‍ അടക്കം നിരവധി സാധ്യതകളാണ് ഇന്നു നിക്ഷേപകര്‍ക്കു മുന്നിലുള്ളത്. കടപത്രങ്ങളും ഓഹരികളുമെല്ലാം പ്രയോജനപ്പെടുത്താനാവും വിധം ഓരോരുത്തരുടേയും സവിശേഷതകള്‍ക്ക് അനുസൃതമായി നിക്ഷേപം നടത്താവുന്ന രീതിയില്‍ ഇന്നു മ്യൂചല്‍ ഫണ്ട് പദ്ധതികള്‍ തെരഞ്ഞെടുക്കാം. 

എസ് ഐ പി രീതി വഴി എണ്ണായിരം കോടി രൂപയിലേറെ ഓരോ മാസവും മ്യൂചല്‍ ഫണ്ടുകളിലേക്ക് എത്തുന്നു. അവിടെയും ഓഹരി അധിഷ്ഠിത മ്യൂചല്‍ ഫണ്ടുകളോടാണ് പ്രിയം. സര്‍ക്കാര്‍ കടപത്രങ്ങള്‍, കോര്‍പറേറ്റ് ബോണ്ടുകള്‍, മണി മാര്‍ക്കറ്റ് സെക്യൂരിറ്റികള്‍ എന്നിവയിലെല്ലാം നിക്ഷേപം നടത്താനുള്ള അവസരമാണ് ഡെറ്റ് മ്യൂചല്‍ ഫണ്ടുകള്‍ നല്‍കുന്നത്. പരമ്പരാഗത നിക്ഷേപ പദ്ധതികളെ അപേക്ഷിച്ച് വന്‍ തോതിലുള്ള നേട്ടം കൈവരിക്കാനുള്ള അവസരമാണ് ഡെറ്റ് ഫണ്ടുകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്‍കുന്നത്. നികുതി ആനുകൂല്യങ്ങളും ഇവയിലൂടെ നേടാനാവും. 

ലേഖകൻ ആക്‌സിസ് മ്യൂചല്‍ ഫണ്ടിന്റെ ഫണ്ട് മാനേജരാണ്

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com