ADVERTISEMENT

മാസം 5,322 രൂപയോളം സ്ഥിരമായി നിക്ഷേപിക്കാൻ നിങ്ങൾ തയ്യാറാണോ? എങ്കിൽ 25 വർഷം കൊണ്ട് ഒരു കോടി രൂപ സമ്പാദിക്കാം. അതിനു ശരാശരി 12 ശതമാനം വാർഷികാദായം കിട്ടുന്ന പദ്ധതിയിൽ  സ്ഥിരമായി നിക്ഷേപിച്ചാൽ മതി. ഇവിടെ  ബാങ്കിൽ എട്ടു  ശതമാനം പോലും കിട്ടുന്നില്ല. പിന്നെയല്ലേ 12 ശതമാനം എന്ന ചോദ്യം ന്യായം തന്നെ.

 

പക്ഷേ ബാങ്ക്– പോസ്റ്റ് ഓഫീസ് സ്ഥിരനിക്ഷേപങ്ങൾക്കപ്പുറം ഓഹരി, മ്യൂച്വൽ ഫണ്ട് അടക്കമുള്ള  അവസരങ്ങളുണ്ട്. അതെ കുറിച്ച് അറിയാനും ഉപയോഗപ്പെടുത്താനും ശ്രമിക്കുകയാണ് വേണ്ടത്. ഓഹരിയ്ക്കും ഓഹരിയിൽ നിക്ഷേപിക്കുന്ന ഇക്വിറ്റി ഫണ്ടിനും നഷ്ടസാധ്യത ഉണ്ട്. അതായത് നിക്ഷേപിക്കുന്ന പണം പോലും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാം. പക്ഷേ ഈ നഷ്ടസാധ്യതയെ മറികടക്കാൻ നല്ലൊരു തന്ത്രം ഉണ്ട്. ദീർഘകാല നിക്ഷേപം. അതായത് പത്തോ അതിലധികമോ വർഷ കാലയളവിലേക്ക് നിക്ഷേപം നടത്തിയാൽ ഓഹരിയുടെ നഷ്ട സാധ്യത മറികടക്കാം എന്നു മാത്രമല്ല മറ്റെങ്ങുനിന്നും കിട്ടാത്ത ആദായം ഉറപ്പാക്കാനും കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com