ADVERTISEMENT

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അടുത്തിടെ ഇപിഎഫ് പലിശനിരക്ക് 8.65 ശതമാനം ആയി ഉയര്‍ത്തിയിരുന്നു. ഇതനുസരിച്ചുള്ള  പലിശ ഉടന്‍ ഇപിഎഫ് അംഗങ്ങളുടെ അക്കൗണ്ടില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിഎഫ് അക്കൗണ്ടില്‍ പലിശ എത്തിയോ എന്നും ബാലന്‍സ് എത്ര ഉണ്ട് എന്നും അറിയാന്‍ ഇനി ആകാംഷയോടെ കാത്തിരിക്കേണ്ട ആവശ്യമില്ല. ഇപിഎഫ് അംഗങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ പിഎഫ് അക്കൗണ്ട് വിവരങ്ങള്‍  പരിശോധിക്കാനുള്ള സൗകര്യം ഇപ്പോള്‍ ഉണ്ട്. ഓണ്‍ലൈനിലൂടെയും ഫോണിലൂടെയും  പിഎഫ് അക്കൗണ്ടിലെ വിവരങ്ങള്‍ വളരെ വേഗത്തില്‍ അറിയാം. ഇത്തരത്തില്‍ പിഫ് അക്കൗണ്ടിലെ ബാലന്‍സ് ഉള്‍പ്പടെയുള്ള വിവരങ്ങള്‍  അറിയുന്നതിന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ വെബ്‌സൈറ്റില്‍ നിങ്ങള്‍ രജിസ്ടര്‍ ചെയ്തിരിക്കണം. 

പിഎഫ് അക്കൗണ്ട് വിവരങ്ങള്‍  അറിയാനുള്ള മാര്‍ഗ്ഗങ്ങള്‍

∙ മെസ്സേജ്

∙ മിസ്ഡ് കോള്‍

∙ ഇപിഎഫ്ഒ  വെബ്‌സൈറ്റ്

∙ ഇപിഎഫ്ഒ ആപ്പ് 

∙ UMANG ആപ്പ്

പിഎഫ് അക്കൗണ്ടിലെ ബാലന്‍സ് എങ്ങനെ പരിശോധിക്കാം

1.മെസ്സേജ്

ഇപിഎഫ്ഒയില്‍ രജിസ്ട്രര്‍ ചെയ്തിട്ടുള്ള അംഗങ്ങള്‍ക്ക് പിഎഫ് ബാലന്‍സ് അറിയണം എന്നുണ്ടെങ്കില്‍ അവരുടെ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍) 7738299899 എന്ന നമ്പരിലേക്ക് ടെക്സ്റ്റ് മെസ്സേജായി അയക്കുക. അതിന് EPFOHO UAN ENG  എന്ന് ടൈപ്പ് ചെയ്ത് മേല്‍പ്പറഞ്ഞ നമ്പറിലേക്ക് അയക്കണം.  ഇതില്‍ അവസാന മൂന്ന് അക്ഷരങ്ങള്‍ നിങ്ങള്‍ക്ക് ഏത് ഭാഷയിലാണ് വിവരങ്ങള്‍ വേണ്ടത് എന്നതിനെ സൂചിപ്പിക്കാനാണ്. പിഎഫ് ബാലന്‍സ് എത്ര ഉണ്ടെന്ന മറുപടി മെസേജായി  ലഭിക്കും.

2. മിസ്ഡ് കോള്‍ 

രജിസ്ട്രര്‍ ചെയ്തിട്ടുള്ള ഇപിഎഫ്ഒ അംഗങ്ങള്‍ക്ക്  മിസ്ഡ് കോള്‍ വഴിയും പിഎഫ് അക്കൗണ്ടിലെ ബാലന്‍സ് അറിയാന്‍ കഴിയും. 011-22901406 എന്ന് നമ്പറിലേക്ക് മിസ്സ്ഡ് കോള്‍ നല്‍കുക. തുടര്‍ന്ന് പിഎഫ് ബാലന്‍സ് വിവരങ്ങള്‍ അടങ്ങിയ എസ്എംഎസ്  നിങ്ങള്‍ക്ക് ലഭിക്കും. രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറില്‍ നിന്നും വേണം കോള്‍ ചെയ്യുന്നത്. 

3. ഇപിഎഫ്ഒ വെബ്‌സൈറ്റ് 

ഇപിഎഫ്ഒ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഇപിഎഫ്ഒ അനുവദിച്ചിട്ടുള്ള യുഎഎന്‍ ഉപയോഗിച്ച് ശമ്പള വരുമാനക്കാരയ ജീവനക്കാര്‍ക്ക് ഓണ്‍ലൈനായി പിഎഫ് ബാലന്‍സ് പരിശോധിക്കാം. ഇതിനായി

. ഇപിഎഫ്ഒയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

. our services എന്നതില്‍ ചെന്ന് for Employees എന്നതില്‍ ക്ലിക് ചെയ്യുക

. അതില്‍ കാണുന്ന Services എന്ന ടേബിളിലെ member passbook ല്‍ ക്ലിക് ചെയ്യുക.

. ഇപിഎഫ്ഒ യൂസര്‍നെയിമും പാസ്സ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക

. അവിടെ കാണുന്ന കോഡ് അതുപോലെ നല്‍കി ലോഗിന്‍ ചെയ്യുക

. മെമ്പര്‍ ഐഡിയില്‍ ക്ലിക് ചെയ്യുമ്പോള്‍ ഇപിഎഫ് പാസ്സ് ബുക് കാണാന്‍ കഴിയും .

4. ഇപിഎഫ്ഒ ആപ്പ് 

ഇപിഎഫ്ഒയുടെ ആപ്പ് വഴിയും പിഎഫ് അക്കൗണ്ട് വിവരങ്ങള്‍ അറിയാന്‍ കഴിയും

.ഇപിഎഫ്ഒയുടെ m-seva ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

.ആപ്പ് ഓപ്പണ്‍ ചെയ്യുക

. മെംമ്പറില്‍ ക്ലിക് ചെയ്യുക

. ബാലന്‍സ് /പാസ്സ്ബുക്ക് എന്നതില്‍ ക്ലിക് ചെയ്യുക

. യുഎഎന്‍, രജിസ്‌ട്രേഡ് മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക

. മൊബൈല്‍ നമ്പറും  യുഎഎന്നും ആപ്പ് സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് പിഎഫ് അക്കൗണ്ട് വിവരങ്ങള്‍ കാണാന്‍ കഴിയും. 

5.UMANG ആപ്പ്

UMANG ആപ്പ് വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കും.പിഎഫ് വിവരങ്ങള്‍ എങ്ങനെ UMANG ആപ്പിലൂടെ മനസിലാക്കാം എന്ന് നോക്കാം

1. UMANG ആപ്പ് നിങ്ങളുടെ സ്മാര്‍ട് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുക.

2. ഇതില്‍ ഇപിഎഫ്ഒ കണ്ടെത്തി ക്ലിക് ചെയ്യുക.

3. 'employee centric service ' എന്നതില്‍ ക്ലിക് ചെയ്യുക

4. ഇതില്‍ view pass book, Raise the claim, track the claim എന്നിങ്ങനെ മൂന്ന് ഓപ്ഷനുകള്‍ കാണാം. പിഎഫ് അക്കൗണ്ടിലെ വിവരങ്ങള്‍ അറിയുന്നതിന് view pass book എന്നതില്‍ ക്ലിക് ചെയ്യുക.

5. നിങ്ങളുടെ യുഎഎന്‍  നല്‍കി Get OTP യില്‍ ക്ലിക് ചെയ്യുക. രജസ്ട്രര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒടിപി ലഭിക്കും 

6. ഒടിപി നല്‍കിയതിന് ശേഷം ലോഗിന്‍ ക്ലിക്ക് ചെയ്യുക. 

അതുവരെയുള്ള നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിന്റെ പൂര്‍ണ വിവരങ്ങള്‍ കാണാന്‍ കഴിയും. നിങ്ങള്‍ക്ക്  ആവശ്യമെങ്കില്‍ പാസ്സ്ബുക്ക് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാനും കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com