ADVERTISEMENT
തിങ്കളാഴ്ച്ച തുടങ്ങുന്ന പുതിയ സോവറിന്‍ ഗോള്‍ഡ് ബോണ്ട് സീരീസിന് കേന്ദ്ര സര്‍ക്കാര്‍ ഏകീകൃത വില നിശ്ചയിച്ചു. ഗ്രാമിന് 3,196 രൂപയായിരിക്കും വില. കേന്ദ്ര ബാങ്കുമായിച്ചേര്‍ന്ന് ഓണ്‍ലൈനിലൂടെ ബോണ്ടുകള്‍ വാങ്ങുന്നവര്‍ക്ക് ഇഷ്യൂ വിലയേക്കാള്‍ ഗ്രാമിന് 50 രൂപ കുറച്ച് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ഓണ്‍ലൈനിലൂടെ അപേക്ഷിച്ച് ഡിജിറ്റല്‍ സംവിധാനം ഉപയോഗിച്ച് പെയ്‌മെന്റ് നടത്തുന്നവര്‍ക്ക് ഗ്രാമിന് 3,146 രൂപയാകും  ഈടാക്കുക.  2019 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ എല്ലാ മാസവും ബോണ്ടുകള്‍ പുറത്തിറക്കും.

വിപണിയിലെ സ്വര്‍ണ വിലയുമായി ബന്ധപ്പെട്ടായിരുന്നു ഇതുവരെ ഗോള്‍ഡ് ബോണ്ടിന്റെ പ്രവര്‍ത്തനം. ഗോള്‍ഡ് ബോണ്ട് വില്‍ക്കുന്ന അല്ലെങ്കില്‍ നിക്ഷേപം പിന്‍വലിക്കുന്ന സമയത്ത് സ്വര്‍ണ വില ഉയര്‍ന്ന് നില്‍ക്കുകയാണെങ്കില്‍ നിക്ഷേപകന് നേട്ടവും താഴ്ന്ന് നില്‍ക്കുകയാണെങ്കില്‍ നഷ്ടവും സംഭവിക്കുന്ന രീതിയില്‍ ആയിരുന്നു പ്രവര്‍ത്തനം.
 
2015 നവംബറില്‍ ആണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം സര്‍ക്കാര്‍ അവതരിപ്പിച്ചത്.പദ്ധതിയനുസരിച്ച് ഒരു ഗ്രാമിന്റെ യൂണിറ്റുകളായാണ് സ്വര്‍ണം വാങ്ങാനാകുന്നത്. ബോണ്ടുകളിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമാണ്. ഒരു സാമ്പത്തിക  
വര്‍ഷം വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും   ബോണ്ടുകളില്‍  നടത്താനാകുന്ന പരമാവധി നിക്ഷേപം നാല് കിലോഗ്രാമാണ്. ട്രസ്റ്റ്കള്‍ക്കും മറ്റും ഇത് 20 കിലോഗ്രാമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com