ADVERTISEMENT

കുട്ടികൾക്കായി എത്രയും നേരത്തേ നിക്ഷേപം തുടങ്ങുന്നുവോ അത്രയും കൂടുതൽ സമ്പത്തു വളരും. മാസം 1,000 രൂപ വച്ച് 8.5% പലിശ ലഭിക്കുന്ന റിക്കറിങ് ഡിപ്പോസിറ്റിൽ, കുട്ടി ജനിച്ച മാസം മുതൽ നിക്ഷേപിച്ചാൽ 18-ാം പിറന്നാളിന് 5.07 ലക്ഷം രൂപ ലഭിക്കും. അഞ്ചാം പിറന്നാളിലാണു നിക്ഷേപം തുടങ്ങുന്നതെങ്കിൽ 18-ാം വയസ്സിൽ 2.83 ലക്ഷം രൂപയേ ലഭിക്കൂ. കൂട്ടുപലിശ രീതിയിൽ വളരുന്ന നിക്ഷേപം എത്രയും നേരത്തേ തുടങ്ങുന്നുവോ അതിനനുസരിച്ചു തിരിച്ചു കിട്ടുന്ന തുകയിലും വർധന ഉണ്ടാകും.

നല്ല ആദായം നൽകുന്ന പദ്ധതി വേണം തിരഞ്ഞെടുക്കാൻ. അതായത്, 1000 രൂപ നിക്ഷേപിക്കുന്നത് എട്ടു ശതമാനം നേട്ടം തരുന്ന പദ്ധതിയിലാണെങ്കിൽ 20 വർഷം കൊണ്ട് 5.93 ലക്ഷം രൂപ കിട്ടും. 12–15 ശതമാനം ആദായം കിട്ടുന്ന പദ്ധതിയിലാണെങ്കിൽ തുക യഥാക്രമം 8.52 ലക്ഷവും 12.17 ലക്ഷവും ആകും. പണപ്പെരുപ്പത്തെ മറികടക്കുന്ന പദ്ധതിയല്ലെങ്കിൽ ഫലത്തിൽ നിങ്ങളുടെ സമ്പത്തു വളരുകയാവില്ല, ശോഷിക്കുകയാവും ചെയ്യുന്നത്.

കുട്ടിയുടെ പഠനത്തിനോ വിവാഹത്തിനോ ആവശ്യമായി വരുന്ന തുക കണക്കാക്കുമ്പോഴും പണപ്പെരുപ്പം ഏറെ നിർണായകമാണ്. ഇഷ്ടപ്പെട്ട കോഴ്സിനു നിലവിലുള്ള ഫീസും മറ്റു ചിലവുകളും അനുസരിച്ച് തുക സ്വരുക്കൂട്ടിയാൽ നിങ്ങളുടെ മക്കൾ പഠിക്കാറാകുമ്പോഴേക്കും ആ തുക ഒന്നിനും മതിയാകാതെ വരും. അതിനാൽ പണപ്പെരുപ്പം കൂടി വിലയിരുത്തി ആവശ്യമായ തുക കണക്കാക്കി സമാഹരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com