ADVERTISEMENT

ഓഹരി വിപണിയുടെ പ്രവർത്തനത്തെക്കുറിച്ച് മുംബൈയിലെ ഇംപെറ്റസ് വെൽത്ത് മാനേജ്മെന്റിന്റെ പ്രിൻസിപ്പൽ ഓഫീസർ പി ആർ ദിലീപ് സംസാരിക്കുന്നു

(1) ഓഹരി വിപണി എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ഓഹരി വിപണിയിൽ കമ്പനികളുടെ പ്രവർത്തനത്തിനായുള്ള മൂലധന സമാഹരണമാണ് പ്രധാനമായും നടക്കുന്നത്, ഇത് പലരീതിയിൽ നടത്താനാകും.പ്രധാനമായും ഓഹരി അധിഷ്ഠിതമായ മൂലധന സമാഹരണമാണ്, കടപത്രങ്ങളിലൂടെയും ഇത് സാധ്യമാണ്, കമ്പനി ധനകാര്യ വിപണിയിലേക്ക് ആദ്യമായി ഇറങ്ങുമ്പോൾ വില നിശ്ചയിക്കുന്നത് അവർതന്നെയാണ്, ഇതാണ് പ്രാഥമിക ഓഹരി വിപണിയിലെ മൂലധന സമാഹരണം. എന്നാൽ ദ്വിതീയ വിപണി അഥാവാ സെക്കൻഡറി മാർക്കറ്റിൽ ആ കമ്പനി ഓഹരികളുടെ ഡിമാൻഡും സപ്ലൈയുമാണ് വില നിശ്ചയിക്കുന്നത്. കമ്പനിയുടെ പ്രകടനം, പ്രവർത്തന ചരിത്രം,തുടങ്ങിയ വിവിധ ഘടകങ്ങൾ ഇവിടെ പ്രസക്തമാണ്. ഓഹരികൾ എപ്പോൾ വേണമെങ്കിലും വാങ്ങുകയും വിൽക്കുകയുമൊക്കെ ചെയ്യാന്‍ ഇവിടെ അവസരമുണ്ട്.ഓഹരികൾ രണ്ടാം ഘട്ടത്തിൽ ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലുമൊക്കെ ലിസ്റ്റ് ചെയ്തശേഷം അവയിലൂടെയാണ് എപ്പോൾ വേണമെങ്കിലും  വിൽക്കാനും വാങ്ങാനുമൊക്കെ അവസരം ഒരുക്കുന്നത്.

(2) ഓഹരിയിലെ നിക്ഷേപവും ട്രേഡിങ്ങും തമ്മിലുള്ള വ്യത്യാസം എന്ത്? 

ഓഹരി വാങ്ങുക എന്നു പറഞ്ഞാൽ കമ്പനിയുടെ ഉടമസ്ഥതയിൽ പങ്കാളിയാകുക എന്നാണ്. കമ്പനിയുടെ ലാഭത്തിനനുസരിച്ച് ഓഹരിയുടെ മൂല്യം ഉയരുന്നു, ഒപ്പം ലാഭവീതം കിട്ടും. അതേസമയം കമ്പനി നഷ്ടത്തിലായാൽ അത് നമ്മുടെ ഓഹരിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും , ചുരുക്കി പറഞ്ഞാല്‍ ഒരു ഓഹരിയിൽ നിക്ഷേപിക്കുമ്പോൾ നിക്ഷേപകന്റെ ഉത്തരവാദിത്തം കൂടുന്നു. അതുകൊണ്ട് തന്നെ ദീർഘകാല കാഴ്ചപ്പാടോടെ ഓഹരിയെ സമീപിക്കുന്നതാണ് നല്ലത്. അതേ സമയം വിലയിലെ ഏറ്റക്കുറച്ചിൽ മാത്രം പരിഗണിച്ചാണ് ഒരു ട്രേഡർ ഓഹരിയിൽ ട്രേഡ്  ചെയ്യുന്നത്. അയാള്‍ക്ക് ഓഹരി പോലെ തന്നെയാണ് സ്വർണം,റിയൽ എസ്റ്റേറ്റ്, ക്രിക്കറ്റ് എന്നിവയെല്ലാം. ഊഹക്കച്ചവടക്കാരന് ഈ ഘടകങ്ങളൊന്നും ബാധകമല്ല. അയാൾ കണ്ണുമടച്ച് ഊഹാപോഹങ്ങളെ മാത്രം അടിസ്ഥാനമാക്കിയാണ് ഇടപാട് നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com