ADVERTISEMENT

വരുമാനത്തിന്റെ ഒരു ഭാഗം തുടര്‍ച്ചയായി നിക്ഷേപിക്കുകയെന്നത് നിങ്ങളുടെ സമ്പാദ്യം വളര്‍ത്തിയെടുക്കുന്ന കാര്യത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. പ്രവാസികളുടെ കാര്യത്തിലും ഇതു പ്രസക്തമാണ്. ഇടയ്ക്കിടയ്ക്കു നിങ്ങള്‍ക്കു ലഭിക്കുന്ന അധിക പണവും വിവിധ മേഖലകളിലായി നിക്ഷേപിക്കാം. വിദേശത്തു പോയി കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം നഷ്ട സാധ്യതയൊഴിവാക്കി നിക്ഷേപിക്കാൻ താല്‍പ്പര്യപ്പെടുന്നവരാണെങ്കില്‍ പ്രവാസികള്‍ക്കായുള്ള സ്ഥിര നിക്ഷേപ പദ്ധതികള്‍ വളരെ മികച്ച ഒന്നായിരിക്കും. ഇത്തരത്തിലുള്ള നിക്ഷേപ പദ്ധതികള്‍ക്കായുള്ള തെരച്ചിലിനിടെ വിപണിയില്‍ കാണാനാവുന്ന മികച്ച പദ്ധതികളിലൊന്നാണ്  ബജാജ് ഫിനാന്‍സിന്റെ എന്‍.ആര്‍.ഐ. ഫിക്‌സഡ് ഡിപോസിറ്റ്. ഉറപ്പായ വരുമാനത്തോടൊപ്പം മറ്റു സവിശേഷതകളും ഇതിനുണ്ട്. പലിശ കാലാവധിക്കൊടുവില്‍ ലഭിക്കുന്ന രീതിയില്‍ 36 മാസക്കാലത്തേക്ക് നിക്ഷേപിക്കുമ്പോള്‍ സാധാരണ നിക്ഷേപകര്‍ക്ക് 8.60 ശതമാനവും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 8.95 ശതമാനവും പലിശയാണ് ഇതിലൂടെ ലഭിക്കുക. ഏതാനും ചില  കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതിന്റെ സവിശേഷതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താം. 

bajaj-finserve_2

വിരമിച്ചതിനു ശേഷമുള്ള കാലത്തേക്കുള്ള ആസൂത്രണം നടത്താം

സാമ്പത്തിക സ്ഥിരതയോടു കൂടിയ സമ്മര്‍ദ്ദങ്ങളില്ലാത്ത റിട്ടയര്‍മെന്റ് ജീവിതത്തിനായി നിലവിലെ മാസ വരുമാനത്തിന്റെ ഒരു ഭാഗം തുടര്‍ച്ചയായി നിക്ഷേപിക്കണം.  ഇതു വഴി പണപ്പെരുപ്പം ബാധിക്കാത്ത രീതിയില്‍ സമ്പാദ്യവുമായി മുന്നോട്ടു പോകാനും കൂട്ടു പലിശയുടെ നേട്ടങ്ങള്‍ കരസ്ഥമാക്കാനും സഹായിക്കും. 

ഇത് എളുപ്പത്തില്‍ മനസിലാക്കാനായി ഒരു ഉദാഹരണം നോക്കാം. നിങ്ങള്‍ മൂന്നു വര്‍ഷ കാലാവധി വീതം രണ്ടു തവണത്തേക്ക് അഞ്ചു ലക്ഷം രൂപ നിക്ഷേപിക്കുന്നു എന്നു കരുതുക. ആദ്യ നിക്ഷേപകന്‍ എന്ന നിലയില്‍ 8.60 ശതമാനം പലിശ നിങ്ങള്‍ക്കു ലഭിക്കും. അതു വഴി ലഭിക്കുന്ന 1,140.412 രൂപ പലിശയിലൂടെ മൂന്നു വര്‍ഷം കഴിയുമ്പോള്‍ 6,40,412 രൂപ ലഭിക്കും. ഇത് അടുത്ത മൂന്നു വര്‍ഷത്തേക്കു നിക്ഷേപിക്കുമ്പോള്‍ 8.70 ശതമാനം പലിശയാവും ലഭിക്കുക. (8.60 ശതമാനം പലിശയും പുതുക്കലിനുള്ള ആനുകൂല്യമായി 0.10 ശതമാനവും ഉള്‍പ്പെടെ). ഇതുവഴി അടുത്ത മൂന്നു വര്‍ഷം കഴിയുമ്പോള്‍ 1,82,111 രൂപ പലിശ ലഭിക്കും അതിലൂടെ കാലാവധി കഴിയുമ്പോള്‍ ലഭിക്കുന്ന തുക 8,22,523 രൂപയായി ഉയരും. വെറും ആറു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിലൂടെ നിങ്ങളുടെ പ്രാരംഭ നിക്ഷേപം ഗണ്യമായി വളരുന്നു എന്നാണിതു കാണിക്കുന്നത്. 25,000 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാം എന്നതും ഇവിടെ ശ്രദ്ധേയമാണ്. 

bajaj-finserve_1

നാട്ടിലേക്കൊരു യാത്ര

ആറു മാസം കൂടുമ്പോഴോ വര്‍ഷത്തിലൊരിക്കലോ നാട്ടിലേക്കു യാത്ര ചെയ്യുന്നതിനോളം ആഹ്ലാദകരമായ മറ്റൊന്നും പ്രവാസികള്‍ക്കില്ലല്ലോ. അതിന്റെ ചെലവുകള്‍ നേരിടാനായും ഇത്തരം സ്ഥിര നിക്ഷേപങ്ങള്‍ പ്രയോജനപ്പെടുത്താം. മൂന്നു വര്‍ഷ കാലാവധിയിലേക്ക് ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 8.60 ശതമാനം നിരക്കില്‍ 28,082 രൂപയാവും പലിശ ലഭിക്കുക. രണ്ടു ലക്ഷം രൂപയാണെങ്കില്‍ ഇത് 56,165 രൂപയും മൂന്നു ലക്ഷം രൂപയാണെങ്കില്‍ 1,40,412 രൂപയും ലഭിക്കും.  മുതിര്‍ന്ന പൗരന്‍മാരാണെങ്കില്‍ ഒരു ലക്ഷം രൂപയ്ക്ക് 29,325 രൂപയും രണ്ടു ലക്ഷം രൂപയ്ക്ക് 58,650 രൂപയും മൂന്നു ലക്ഷം രൂപയ്ക്ക് 1,46,624 രൂപയും ലഭിക്കും. കാലാവധിക്കു ശേഷം ലഭിക്കുന്ന തുക കൊണ്ടു മാത്രം മുഴുവന്‍ കുടുംബത്തിന്റേയും യാത്രാ ചെലവുകള്‍ നേരിടാം എന്നാണിതു കാണിക്കുന്നത്. 

വലിയ ചെലവുകള്‍ ബുദ്ധിമുട്ടില്ലാതെ നേരിടാം

നാട്ടില്‍ ഒരു കാര്‍ വാങ്ങാനോ അപാര്‍ട്ട്‌മെന്റിന്റെ പ്രാരംഭ തുക നല്‍കുവാനോ പദ്ധതിയിട്ട് ഉയര്‍ന്ന വരുമാനം നല്‍കുന്ന ഈ സ്ഥിര നിക്ഷേപ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. പുനര്‍ നിക്ഷേപ അവസരങ്ങളും ഉയര്‍ന്ന പലിശ നിരക്കുകളുമെല്ലാമാണ് ഇതിനു പിന്തുണയാകുന്നത്. ചെറിയൊരു ആസൂത്രണം ഉണ്ടെങ്കില്‍ മറ്റു മേഖലകളില്‍ വിട്ടുവീഴ്ച ചെയ്യാതെ ഇത്തരം കാര്യങ്ങള്‍ക്കു പണം കണ്ടെത്താം. എന്‍.ആര്‍.ഐ.സ്ഥിര നിക്ഷേപങ്ങളുടെ പല സവിശേഷതകളും ഇതിനു നിങ്ങള്‍ക്കു പിന്തുണ നല്‍കുകയും ചെയ്യും. 

bajaj-finserve_3

ഓട്ടോ റിന്യൂവല്‍ സൗകര്യം പ്രയോജനപ്പെടുത്താം

സ്ഥിര നിക്ഷേപത്തിന്റെ കാലാവധിയെത്തുമ്പോള്‍  അതു സ്വയം പുതുക്കപ്പെടുന്ന രീതി തുടക്കത്തില്‍ തന്നെ സ്വീകരിക്കാം. അതു വഴി നിക്ഷേപം പുതുക്കാനായി പുതിയ അപേക്ഷ നല്‍കുന്നത് അടക്കമുള്ള നടപടിക്രമങ്ങള്‍ ഒഴിവാക്കാം. പ്രവാസികള്‍ക്ക് തിരക്കിനിടെ ഇതേറെ ഗുണകരമായിരിക്കും. 

വിവിധ നിക്ഷേപങ്ങള്‍ ഒരേ സമയത്ത്

നിങ്ങളുടെ നിക്ഷേപങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്ന സവിശേഷതയാണ് മള്‍ട്ടി ഡിപോസിറ്റ് ഫെസിലിറ്റി. വിവിധ കാലയളവിലേക്കും വിവിധ തുകകള്‍ക്കും വിവിധ സമയത്തു തിരിച്ചു കിട്ടുന്ന രീതിയിലുമുള്ള നിരവധി സ്ഥിര നിക്ഷേപങ്ങള്‍ ഒരൊറ്റ ചെക്കിലൂടെ നടത്താന്‍ ഇതു സഹായിക്കും. ഇതിനെല്ലാം പുറമേ, കാലാവധിയെത്തും മുന്‍പ് നിങ്ങള്‍ക്ക് പണം ആവശ്യമായാല്‍ ആ തുകയ്ക്കുള്ള നിക്ഷേപം മാത്രം പിന്‍വലിച്ച് മറ്റു നിക്ഷേപങ്ങളെ വളരാന്‍ അനുവദിക്കാനാവും.  ഇതു വഴി നിങ്ങളുടെ നേട്ടങ്ങള്‍ വര്‍ധിപ്പിക്കാനും അതോടൊപ്പം ആവശ്യമുള്ളപ്പോഴെല്ലാം പണം കണ്ടത്താനും സാധിക്കും. 

റേറ്റിങുകളും പരിഗണിക്കണം

ഓരോ നിക്ഷേപ പദ്ധതിക്കുമുള്ള റേറ്റിങ് പരിശോധിക്കുകയെന്നത് നിക്ഷേപത്തിനു മുന്‍പ് നിര്‍ബദ്ധമായും ചെയ്യേണ്ട കാര്യമാണ്. ഐസിആര്‍എയും (എംഎഎഎ), ക്രിസിലും (എഫ്എഎഎ) നല്‍കുന്ന ഉയര്‍ന്ന റേറ്റിങാണ്  ഈ കമ്പനിക്കുള്ളത്. അതു തന്നെയാണ് ബജാജ് ഫിനാന്‍സിന് 1.4 ലക്ഷം സ്ഥിര നിക്ഷേപകരെ നേടിക്കൊടുത്തതും. എസ് ആന്റ് പി ഗ്ലോബലിന്റെ –ബിബിബി രാജ്യാന്തര റേറ്റിങ് കരസ്ഥമാക്കിയ ഏക ഇന്ത്യന്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനവും ഇതു തന്നെയാണ്. പദ്ധതിയിൽ ചേരുന്നതിന് ഓൺലൈനായി അപേക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com