ഉയർന്ന നേട്ടത്തിന് ക്രെഡിറ്റ് റിസ്ക് ഫണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ

HIGHLIGHTS
  • ക്രെഡിറ്റ്‌, റിസ്‌ക്‌ മാനേജ്‌മെന്റ്‌ പ്രക്രിയകള്‍ മനസ്സിലാക്കുക എന്നതാണ്‌ ക്രെഡിറ്റ് റിസ്‌ക്‌ ഫണ്ടിന്റെ കാര്യത്തില്‍ പ്രധാനം.
risk
SHARE

എന്താണ്‌ ക്രെഡിറ്റ്‌ റിസ്‌ക്‌?

ഉയര്‍ന്ന വരുമാനം ലക്ഷ്യമിട്ട്‌ ‘എഎ’ അല്ലെങ്കില്‍ അതിലും താഴ്‌ന്ന റേറ്റിങ്ങിലുള്ള കോർപറേറ്റ്‌ ബോണ്ടുകളില്‍(നോണ്‍-കൺവര്‍ട്ടബിള്‍ ഡിബഞ്ചര്‍) നിക്ഷേപം നടത്തുന്ന ഡെറ്റ്‌ മ്യൂച്വല്‍ ഫണ്ട്‌ സ്‌കീമുകളാണ്‌ ക്രഡിറ്റ്‌ റിസ്‌ക്‌ ഫണ്ടുകള്‍. സാധാരണ ഹ്രസ്വകാല ഡെറ്റ്‌ ഫണ്ടുകളേക്കാള്‍ ഉയര്‍ന്ന റിട്ടേണ്‍ ആണ്‌ ക്രഡിറ്റ്‌ റിസ്‌ക്‌ ഫണ്ടുകള്‍ നല്‍കുന്നത്‌. ഇതിൽ നിക്ഷേപം നടത്തുന്നതിന്‌ മുൻപായി റിസ്‌ക്‌ ഘടകങ്ങളെ വ്യക്തമായി മനസ്സിലാക്കണം.

ക്രഡിറ്റ്‌ റിസ്‌കിന്‌ നിരവധി ഗ്രേഡുകള്‍ ഉണ്ട്‌. ബോണ്ടുകളുടെ ക്രഡിറ്റ്‌ റേറ്റിങ്‌ സൂചിപ്പിക്കുന്നത്‌ ഈ ഗ്രേഡുകളാണ്‌. ‘എഎഎ’ ആണ്‌ ഏറ്റവും ഉയര്‍ന്ന റേറ്റിങ്‌. ഉയര്‍ന്ന സുരക്ഷയാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. ‘എഎ’ ആണ്‌ അടുത്തതായി വരുന്ന ക്രഡിറ്റ്‌ റേറ്റിങ്‌. അതിനു ശേഷം ‘എ’, ‘ബിബിബി’, ‘ബിബി’, ‘ബി’ എന്നിങ്ങനെയാണ്‌ തുടര്‍ന്നുള്ള റേറ്റിങ്ങുകള്‍. ഓരോ ക്രഡിറ്റ്‌ റേറ്റിങ്‌ ഗ്രേഡും ഓരോ റിസ്‌ക്‌ ഗ്രേഡും കൂടി സൂചിപ്പിക്കുന്നു.

ഒരു നോണ്‍ കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറിന്റെ (എന്‍സിഡി) റേറ്റിങ്‌ ‘ബിബി’ അല്ലെങ്കില്‍ ‘ബി’ ആണ്‌ എന്ന ഒരൊറ്റ കാരണംകൊണ്ടു മാത്രം അത് നഷ്ടം ഉണ്ടാക്കും എന്നു കരുതരുത്‌. അതുപോലെ ഒരു എന്‍സിഡിയുടെ റേറ്റിങ്‌ ‘എഎഎ’ ആയതുകൊണ്ട്‌ മാത്രം അത് നഷ്ടമുണ്ടാക്കില്ല എന്നതിനും ഉറപ്പില്ല. എന്‍സിഡികളുടെ ക്രഡിറ്റ്‌ റേറ്റിങ്ങില്‍ കാലക്രമേണ മാറ്റം ഉണ്ടാകാം.

‘എഎഎ’ റേറ്റിങ്ങുള്ള എന്‍സിഡി ‘എഎ’ അല്ലെങ്കില്‍ ‘എ’ റേറ്റിങ്ങിലേക്ക്‌ താരംതാഴ്‌ത്തപ്പെടാം. അതുപോലെ ‘ബിബിബി’ റേറ്റിങിലുള്ള എന്‍സിഡി ‘എ’ അല്ലെങ്കില്‍ ‘എഎ’ റേറ്റിങ്ങിലേക്ക്‌ ഉയര്‍ത്തപ്പെടാം. എന്‍സിഡിയുടെ (ബോണ്ട്‌) വില റേറ്റിങ്ങിലുണ്ടാകുന്ന മാറ്റവുമായി നേരിട്ട്‌ ബന്ധപ്പെട്ടിരിക്കുന്നു. എന്‍സിഡിയുടെ റേറ്റിങ്‌ കുറഞ്ഞാല്‍ എന്‍സിഡിയുടെ വില കുറയും. റേറ്റിങ്‌ കൂടിയാല്‍ വില ഉയരും.

ഫണ്ട്‌ മാനേജര്‍മാര്‍ എങ്ങനെയാണ്‌ ക്രഡിറ്റ്‌ റിസ്‌ക്‌ കൈകാര്യം ചെയ്യുന്നത്‌?

നഷ്ടസാധ്യതയും വരുമാനവും ഏറ്റവും ഫലപ്രദമായി കൈകാര്യം ചെയ്യാനാണ്‌ നല്ല ക്രഡിറ്റ്‌ റിസ്‌ക്‌ മാനേജര്‍മാര്‍ ലക്ഷ്യമിടുന്നത്‌. ഇതിനായി പോര്‍ട്‌ഫോളിയോയുടെ ഭൂരിഭാഗവും ഉയര്‍ന്ന റേറ്റിങ്ങുള്ള ബോണ്ടുകളില്‍ നിക്ഷേപിക്കും. താഴ്‌ന്ന റേറ്റിങ്‌ ഉള്ള ബോണ്ടുകള്‍ ഉയര്‍ന്ന ആദായത്തിലൂടെ വരുമാനം മെച്ചപ്പെടുത്തും. ഇതിലേക്കുള്ള നിക്ഷേപം കുറവായതിനാല്‍ മൊത്തം റിസ്കും കുറവായിരിക്കും. സാഹചര്യം വളരെ മോശമാണെങ്കിലും മൊത്തം പോര്‍ട്‌ഫോളിയോ മികച്ച റിട്ടേണ്‍ നല്‍കും.

ഏത്‌ ക്രഡിറ്റ്‌ ഫണ്ട്‌ തിരഞ്ഞെടുക്കും?

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ എഎംസി ഈ രംഗത്ത്‌ മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കുന്ന ഫണ്ടുഹൗസുകളില്‍ ഒന്നാണ്‌. മികച്ച റിട്ടേണ്‍ ലഭ്യമാക്കുന്നതിനു പുറമെ കടബാധ്യതകളില്‍നിന്ന് അകന്നു നില്‍ക്കുകയും ചെയ്യുന്നു.

നിക്ഷേപതത്വം, വിശ്വസ്‌തമായ നിക്ഷേപ നടപടികള്‍, ശക്തമായ ക്രഡിറ്റ്‌ തിരഞ്ഞെടുപ്പ്‌ നടപടികള്‍, മികച്ച റിസ്‌ക്‌ ക്രമീകരിച്ചുള്ള റിട്ടേണ്‍ എന്നിവയാണ്‌ ഈ ഫണ്ട്‌ ഹൗസ്‌ പിന്തുടരുന്നതെന്നു പറയാം. നിക്ഷേപകര്‍ ഫണ്ട്‌ ഹൗസുകളുടെ ട്രാക്ക്
റെക്കോഡ്‌ വിലയിരുത്തി വേണം ക്രഡിറ്റ്‌ റിസ്‌ക്‌ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത്‌. ഡെറ്റില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മികച്ച റിസ്‌ക്‌ മാനേജ്മെന്റ്‌ ടീമുകള്‍ ഉള്ള സ്‌കീമുകളില്‍ നിക്ഷേപം നടത്തുന്നതാണ്‌ ഉചിതം. ഇത്തരം ക്രമീകരണങ്ങള്‍ നിക്ഷേപ നടപടികള്‍ ഇരട്ടി സുരക്ഷിതമാക്കും 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA