ADVERTISEMENT
2018-19 സാമ്പത്തിക വര്‍ഷം 8.65 ശതമാനം പലിശ ലഭ്യമാക്കാനുള്ള എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ തീരുമാനം തൊഴില്‍ മന്ത്രാലയം അംഗീകരിച്ചു. ഇപിഎഫ്ഒയിലെ ആറ് കോടി അംഗങ്ങളുടെ അക്കൗണ്ടിലേക്ക് 8.65 ശതമാനം നിരക്കില്‍ പലിശ ഉടന്‍ എത്തുമെന്ന് തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്വര്‍ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് പിഎഫ്ഒ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചത്. ധനമന്ത്രാലയത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന്  ഈ തീരുമാനം അംഗീകരിക്കാന്‍ ആദ്യം തൊഴില്‍ മന്ത്രാലയത്തിന് കഴിഞ്ഞിരുന്നില്ല. മുന്‍ സാമ്പത്തിക വര്‍ഷം 8.55 ശതമാനം പലിശയാണ് ഇപിഎഫ് നിക്ഷേപത്തിന് ലഭ്യമാക്കിയത്.

പിഎഫ് അക്കൗണ്ടില്‍ പലിശ എത്തിയോ എന്നറിയാന്‍  അംഗങ്ങള്‍ക്ക് വിവിധ തരത്തിലുള്ള സൗകര്യങ്ങള്‍ ഇപ്പോള്‍ പ്രയോജനപ്പെടുത്താം. ഫോണ്‍ വഴി മെസ്സേജ് അയച്ചും മിസ്ഡ് കോള്‍ നല്‍കിയും പിഎഫ് അക്കൗണ്ടിലെ ബാലന്‍സ് വിവരങ്ങള്‍ അറിയാന്‍ കഴിയും. ഇതല്ലെങ്കില്‍ ഇപിഎഫ്ഒയുടെ വെബ്‌സൈറ്റില്‍ നിന്നും ഓണ്‍ലൈനായി ബാലന്‍സ് പരിശോധിക്കാം.
ഇപിഎഫ്ഒ ആപ്പിലൂടെയും പിഎഫ് വിവരങ്ങള്‍ അറിയാന്‍ കഴിയും. ഇത്തരത്തില്‍ പിഎഫ് അക്കൗണ്ടിലെ വിവരങ്ങള്‍ അറിയുന്നതിന് ഇപിഎഫ്ഒ വെബ്‌സൈറ്റില്‍ ആദ്യം രജിസ്ട്രര്‍ ചെയ്യണം. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com