ADVERTISEMENT

സ്ഥിര നിക്ഷേപത്തിനുള്ള പലിശ അനുദിനം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ സ്‌മോള്‍ സേവിങ്‌സ് സ്‌കീമുകളുടെ പലിശ നിരക്ക് അല്‍പ്പം ഉയര്‍ന്ന് നിന്നിരുന്നത് നിക്ഷേപകര്‍ക്ക ആശ്വാസമായിരുന്നു. എന്നാല്‍ ഇത്തരം സ്‌മോള്‍ സേവിങ്‌സ് സ്‌കീമുകളുടെ പലിശയും കുറയുമോ?  ഒക്ടോബര്‍ മുതല്‍ ഡിസംബര്‍വരെയുള്ള കാലയളവിലെ പുതിയ നിരക്ക് ഉടനെ പ്രഖ്യാപിക്കപ്പെടും. രാജ്യത്ത് നിലവിലുള്ള പലിശ നിരക്ക് കണക്കിലെടുത്തുതന്നെയാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട്, നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്, പോസ്റ്റോഫീസ് സേവിങ്‌സ് സ്‌കീംസ് തുടങ്ങിയ സ്‌മോള്‍ സേവിങ്‌സ് സ്‌കീമുകളുടെ പലിശ നിരക്കും നിശ്ചയിക്കുന്നത്. ആ നിലയ്ക്ക് ഇവയുടെ പലിശ നിരക്കില്‍ 0.01 മുതല്‍0.02 വരെ കുറവുണ്ടാകാനാണ് സാധ്യത എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ സമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന മാന്ദ്യം, പണഞെരുക്കം, തൊഴിലില്ലായ്മ, ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടങ്ങിയവ കണക്കിലെടുക്കുമ്പോള്‍ ഗവണ്‍മെന്റ് പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കില്ല എന്ന് കരുതുന്നവരും ഉണ്ട്.

 

ഓരോ മൂന്നുമാസം കൂടുമ്പോഴും ഇവയുടെ പലിശ നിരക്ക് വിലയിരുത്തി കേന്ദ്രഗവണ്‍മെന്റ് പുതുക്കിവരികയാണ്. ഓരോ പാദത്തിന്റെയും അവസാന ആഴ്ചയാണ് അടുത്ത പാദത്തില്‍ പലിശ നിരക്ക് എത്രയാണ് എന്ന പ്രഖ്യാപിക്കുന്നത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ തൊട്ടുമുന്‍പത്തെ കാലയളവിലേതിനേക്കാള്‍ 0.01 ശതമാനം കുറവാണ് പലിശയില്‍ വരുത്തിയിരുന്നത്. അത് ഇത്തവണയും ആവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com