സർക്കാരിന്റെ പുതിയ നയങ്ങൾ നിങ്ങളുടെ പോക്കറ്റിനെ ബാധിക്കാവുന്ന 5 കാര്യങ്ങൾ

HIGHLIGHTS
  • സർക്കാർ ജീവനക്കാരൻ ഏഴു വർഷത്തെ സർവീസ് പൂർത്തിയാക്കുന്നതിനു മുൻപ് മരണപ്പെട്ടാൽ ആശ്രിതർക്കു പെൻഷൻ നൽകാം
family 6
SHARE

1) വായ്പ എടുക്കാൻ നല്ല കാലം

റിസർവ് ബാങ്കിന്റെ നിർദ്ദേശപ്രകാരം എല്ലാ ഫ്ലോട്ടിങ് ലോണുകളും റിപ്പോ റേറ്റുമായി ബന്ധിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഗുണം എന്താണെന്നുവച്ചാൽ പലിശ നിരക്ക് കുറയും. റിസർവ് ബാങ്ക് റിപ്പോ റേറ്റ് കുറയ്ക്കുന്നതിനനുസരിച്ചു പലിശ നിരക്കു കുറയും. എല്ലാ മൂന്നു മാസം കൂടുമ്പോഴും റിപ്പോ റേറ്റ് പുനർനിശ്ചയിക്കുമ്പോൾ നിങ്ങളുടെ പലിശ നിരക്കിലും അതു പ്രതിഫലിക്കും. സാമ്പത്തിക പ്രതിസന്ധി കുറയ്ക്കാനായി റിസർവ് ബാങ്ക് റിപ്പോ റേറ്റ് കുറയ്ക്കുകയാണ്. അപ്പോൾ ഇഎംഐ നിരക്കിലും വ്യത്യാസം വരും. 

2) ഇൻകം ടാക്സിനു ഡിൻ വേണം 

ഒക്ടോബർ മുതൽ ഇൻകം ടാക്സുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഡിൻ (ഡോക്യുമെന്റ് ഐഡന്റിഫിക്കേഷൻ നമ്പർ) വേണം. ഇൻകം ടാക്സ് നോട്ടീസ്, ലെറ്റർ, മെയിൽ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. ഡിൻ ഇല്ലാത്ത ഡോക്യുമെന്റുകൾക്കു സാധുത ഉണ്ടാകില്ല (ഇൻകംടാക്സ് വെബ്സൈറ്റിലൂടെ ഡിൻ വെരിഫൈ ചെയ്യാം). 

3) ക്രെഡിറ്റ് കാർഡ് വഴി ഇന്ധനം നിറച്ചാൽ ഡിസ്കൗണ്ട് ഇല്ല

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇന്ധനം നിറച്ചാൽ 0.75% ഡിസ്കൗണ്ട് ലഭിക്കുമായിരുന്നു. ഈ സംവിധാനം ഒക്ടോബർ മുതൽ പിൻവലിച്ചു. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഡിസ്കൗണ്ട് ആരംഭിച്ചത്. എന്നാൽ ഡെബിറ്റ് കാർഡ് വഴിയോ, മറ്റുഡിജിറ്റൽ ഇടപാടുകൾ വഴിയോ പേയ്മെന്റ് ചെയ്താൽ ഡിസ്കൗണ്ട് ലഭിക്കും എന്നാക്കി ഇത് പരിമിതപ്പെടുത്തി. 

4) പെൻഷൻകാർക്ക് നല്ലകാലം 

സർക്കാർ ജീവനക്കാരൻ ഏഴു വർഷത്തെ സർവീസ് പൂർത്തിയാക്കുന്നതിനു മുൻപ് മരണപ്പെട്ടാൽ ആശ്രിതർക്കു  പെൻഷൻ നൽകാം. ഇതു സംബന്ധിച്ച ഭേദഗതി സർക്കാർ നടപ്പിലാക്കി. ഇതുപ്രകാരം പത്തു വർഷം മുൻപു വരെ മരണപ്പെട്ട വ്യക്തികളുടെ ആശ്രിതർക്കും പെൻഷന് അപേക്ഷിക്കാനാകും. 

5) ട്രാവൽ ഇൻഷുറൻസ് അടിച്ചേൽപ്പിക്കാനാകില്ല

ഓൺലൈൻ പോർട്ടൽ വഴി യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ തനിയേ ട്രാവൽ ഇൻഷുറൻസും എടുക്കേണ്ടി വരുന്നതിനു IRDAI (ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ) നിയന്ത്രണം കൊണ്ടു വന്നു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഡിഫോൾട്ട് ഓപ്ഷനായി ട്രാവൽ ഇൻഷുറൻസും  ഉപഭോക്താവിന്  എടുക്കേണ്ടി വരുമായിരുന്നു. ഇനി മുതൽ ഉപഭോക്താവിന്റെ താല്പര്യം അനുസരിച്ച് മാത്രമേ ട്രാവൽ ഇൻഷുറൻസ്  നൽകാവൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA