റിസർവ് ബാങ്കിന്റെ 'സോവറിൻ ഗോൾഡ് ബോണ്ടുകൾ' ഹെഡ് പോസ്റ്റ് ഓഫീസുകൾ വഴിയും

HIGHLIGHTS
  • ഒക്ടോബർ 25 വെള്ളിയാഴ്ച വരെ ഹെഡ് പോസ്റ്റ് ഓഫീസുകളിൽ നിന്നും വാങ്ങാം
GERMANY-GOLD/
SHARE

റിസർവ് ബാങ്ക് ‪2019-2020‬ സാമ്പത്തിക വർഷം പുറത്തിറക്കുന്ന അഞ്ചാം സീരീസ് 'സോവറിൻ ഗോൾഡ് ബോണ്ട്' മുഖ്യ തപാലോഫീസുകളിൽ ലഭ്യമാകും. ഒക്ടോബർ 25 വെള്ളിയാഴ്ച വരെ ഹെഡ് പോസ്റ്റ് ഓഫീസുകളിൽ നിന്നും ഇത് പൊതു ജനങ്ങൾക്ക് വാങ്ങാം.

8 വർഷമാണ് ബോണ്ടിന്റെ കാലാവധി. എങ്കിലും 5 വർഷത്തിന് ശേഷം എപ്പോൾ വേണമെങ്കിലും തിരികെ ലഭ്യമാകും. അങ്ങനെ ചെയ്യുമ്പോഴോ അഥവാ  8 വർഷത്തെ കാലാവധി അവസാനിക്കുമ്പോഴോ തിരികെ ലഭിക്കുന്നത് ആ സമയത്തെ സ്വർണത്തിന്റെ വിലയും, അതുവരെയുള്ള കാലയളവിലെ 2.5  ശതമാനം പലിശയും ആയിരിക്കും. കുറഞ്ഞത്  1 ഗ്രാം മുതൽ പരമാവധി 4 കിലോ വരെ സ്വർണ്ണവിലയ്ക്കുള്ള ബോണ്ടുകൾ ഒരാൾക്ക് വാങ്ങാവുന്നതാണ്. ഒരു ഗ്രാം തങ്കത്തിന് വിപണിയിൽ ഉള്ളതിനേക്കാൾ കുറവായിരിക്കും ബോണ്ടിന്റെ വില.

ഒക്ടോബർ 21 മുതൽ 25 വരെ വിൽക്കുന്ന ബോണ്ടിന്റെ വില ഗ്രാമിന് 3835 രൂപയാണ്. ബോണ്ടുകൾ സ്വർണം പോലെ തന്നെ ബാങ്ക് വായ്പയ്ക്കായി ഈട് നൽകുവാനും സാധിക്കുന്നതാണ്.ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ ബോണ്ട് വാങ്ങുമ്പോൾ സമർപ്പിക്കേണ്ടതാണ്. അഞ്ചാം സീരീസ് ഗോൾഡ് ബോണ്ടിന്റെ വില്പനയ്ക്കായി, കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിൽ പ്രത്യേക ക്രമീകരണമൊരുക്കിയിട്ടുണ്ട്. വിവരങ്ങൾക്ക്:9447869002‬, 0481-2567730

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA