ദീപാവലിയ്ക്ക് നിറം മങ്ങി;സ്വര്‍ണ വില്‍പന കുറഞ്ഞത് 40 ശതമാനം

HIGHLIGHTS
  • നിക്ഷേപമാണ് ലക്ഷ്യമെങ്കില്‍ ഇടിഎഫും ബോണ്ടും തിരഞ്ഞെടുക്കാം
gold
SHARE

ഐശ്വര്യം കുമിഞ്ഞ് കൂടുമെന്ന് വിശ്വസിക്കപ്പെടുന്ന ദീപാവലിയില്‍ സ്വര്‍ണം, വെള്ളി വില്പന 40 ശതമാനം കുറഞ്ഞു. ഉയര്‍ന്ന വിലയും വാങ്ങലുകാർക്കിടയിൽ  ആവശ്യം കുറഞ്ഞതുമാണ് ഇക്കുറി ദീപാവലിയെ നിറം മങ്ങിയതാക്കിയത്. പുതുവര്‍ഷം തുടങ്ങുന്ന ദീപാവലി സ്വര്‍ണം വാങ്ങാനുള്ള വിശേഷപ്പെട്ട ദിനമായിട്ടാണ് പൊതുവെ കരുതപ്പെടുന്നത്. 2500 കോടിരുപയ്‌ക്കെടുത്ത് വിലവരുന്ന 6000 കിലോയോളം സ്വര്‍ണമാണ് വില്ക്കാനായത് എന്ന് സ്വര്‍ണവ്യാപാരികളുടെ അഖിലേന്ത്യ സംഘടന വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇത് 17,000 കിലോ സ്വര്‍ണമായിരുന്നു. വിററുവരവ് 5,500 കോടി രൂപ. ദീപാവലിയില്‍ ഇത്ര കണ്ട് കച്ചവടം കുറഞ്ഞത് വ്യാപാരികളെ നിരാശരാക്കി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും ഒപ്പം വില വന്‍തോതില്‍ ഉയര്‍ന്നതുമാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 10 ഗ്രാം സ്വര്‍ണത്തിന് 32.690 രൂപയായിരുന്നു വില. ഇത് ഇക്കുറി 39,240 ല്‍ എത്തി. ദീപാവലിയുടെ തലേന്ന് ഗ്രാമിന് 22 രൂപ കൂടിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA