ADVERTISEMENT

നിങ്ങളുടെ പാൻ നമ്പർ ആധാറുമായി ഉടനെ ബന്ധിപ്പിക്കണം. ഇല്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനക്ഷമമല്ലാതാകും.അതിനുള്ള സമയപരിധി ഡിസംബർ 31 ആണെന്നാണ് അധികൃതർ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.  

എങ്ങനെ ബന്ധിപ്പിക്കാം?

ആദാനികുതി വകുപ്പിന്റെ ഇ ഫയലിങ് പോർട്ടൽ വഴി  ഇവ രണ്ടും ബന്ധിപ്പിക്കാം. ഇതിനായി https://www.incometaxindiaefilling.gov.in.എന്ന വെബ്സൈറ്റിൽ കയറി ഇടതു വശത്തു കാണുന്ന 'ലിങ്ക് ആധാർ' ക്ലിക് ചെയ്യുക. ഇവിടെ  ആധാറിലെ പേരും നമ്പറും പാൻ നമ്പറും നൽകുക. നിലവിൽ നിങ്ങൾ ഇവ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ അതു പരിശോധിക്കാനും ഈ പേജിൽ സൗകര്യമുണ്ട്.  

പേരിൽ വ്യത്യാസം ഉണ്ടെങ്കിൽ 

 ആധാറിലേയും പാനിലേയും പേരുകൾ തമ്മിൽ  വ്യത്യാസം  ഉണ്ടാകുക സ്വാഭാവികം. രണ്ടും തമ്മിൽ ചെറിയ വ്യത്യാസമേയുള്ളൂവെങ്കിൽ പ്രശ്നമില്ല. ഫോണിലോ ഇമെയിലിലോ ലഭിക്കുന്ന ഒടിപി നിശ്ചിത സ്ഥലത്ത് രേഖപ്പെടുത്തി  ലിങ്കിങ് നടപടി പൂർത്തിയാക്കാം. എന്നാൽ രണ്ടിലേയും പേരു  തമ്മിൽ വലിയ വ്യത്യാസം ഉണ്ടെങ്കിൽ  അതു നടക്കില്ല. ഒന്നുകിൽ ആധാറിലെ പേരിൽ മാറ്റം വരുത്തണം. അല്ലെങ്കിൽ  പാനിലെ വിവരങ്ങൾ മാറ്റണം.മാറ്റം വരുത്തിയ ശേഷമേ രണ്ടും തമ്മിൽ ബന്ധിപ്പിക്കൽ നടക്കൂ.

ഇനി പാൻ കാർഡ് നിർബന്ധമില്ല   

നിലവിലെ ആദായനികുതി ചട്ടം അനുസരിച്ച് പാൻ കാർഡ് കൈയിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല. യുടിഐ എസ്എൽ, എൻഎസ് ഡിഎൽ– ടിഐഎൻ എന്നിവ നൽകുന്ന ഇ– പാൻ മതിയാകും. ആവശ്യമായി വരുമ്പോൾ ഇതിന്റെ പിഡിഎഫ് ഫയൽ കാണിച്ചാൽ മതിയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com