sections
MORE

നിഫ്‌റ്റി കൂടുതൽ ഉയരത്തിലേക്ക്

HIGHLIGHTS
  • എല്ലാ മികച്ച ഓഹരികളും കുറഞ്ഞ വിലയിൽനിന്നു തിരിച്ചുവരും
going up
SHARE

സമ്പദ്‌ഘടനയെ ശക്തിപ്പെടുത്താൻ ഗവൺമെന്റ് നടത്തുന്ന ശ്രമങ്ങൾ മൂലം വിദേശ നിക്ഷേപകർ ഇന്ത്യയിലേക്കു തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്.

ഡിമാൻഡും വിൽപനയും വർധിപ്പിക്കാനായി ഈയിടെ റിസർവ് ബാങ്ക് പലിശ വെട്ടിക്കുറച്ചു. വളർച്ചയ്‌ക്ക് ആക്കം വയ്‌ക്കും വരെ ഈ നിലപാട് തുടരുമെന്നും പ്രഖ്യാപിച്ചു.കോർപറേറ്റ് നികുതി കുറച്ചത് ചരിത്ര നടപടിയായി. തുടർന്ന് വിദേശ പോർട്ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) അവരുടെ ഭീമമായ ഷോർട് പൊസിഷനുകൾ ഒഴിവാക്കി. നികുതി കുറച്ചത് കമ്പനികളുടെ ലാഭം കൂട്ടുമെന്നു ബോധ്യപ്പെട്ടതാണു കാരണം. വളരെ നാളുകൾക്കുശേഷമാണ് അവർ വാങ്ങലുകാരാകുന്നത്.

ബാങ്ക് പുനർമൂലധന പദ്ധതികളും വിപണിയുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിച്ചു. ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ വാങ്ങൽ തുടർന്നതോടെ നിഫ്റ്റി കൂടുതൽ ഉയരത്തിലെത്തി. ഈയിടെ ലിസ്റ്റ് ചെയ്‌ത പൊതുമേഖലാ സ്ഥാപനമായ ഐആർസിടിസി ഓഹരി, ഇഷ്യൂ വിലയെക്കാൾ 101 % നേട്ടമാണ് നിക്ഷേപകർക്കു നൽകിയത്. റിസ്ക് എടുക്കാനും ഓഹരിയിൽ നിക്ഷേപം നടത്താനും നിക്ഷേപകർ തയാറാണെന്ന സൂചന ഇതു നൽകുന്നു. കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ പബ്ലിക് ഇഷ്യൂ ഇറക്കാൻ ഇതു ഗവൺമെന്റിന് പ്രോൽസാഹനമാകും. ഇതുവഴി കിട്ടുന്ന പണം ധനക്കമ്മി കുറയ്‌ക്കാനും അടിസ്ഥാന സൗകര്യമേഖല മെച്ചപ്പെടുത്താനും ഉപയോഗിക്കാം. ഇതും വളർച്ചയ്‌ക്ക് ഊർജം പകരും.

മുന്നേറ്റത്തിലും ശ്രദ്ധിക്കേണ്ട വസ്തുതകൾ

ഏതു തരം ഓഹരി – ഏറ്റവും മികച്ച അടിത്തറയുള്ള കമ്പനികൾ മാത്രം. പണ ലഭ്യതക്കുറവ്, വിപണി സെന്റിമെന്റ്സ് എന്നിവ കൊണ്ടാണ് ഇവയുടെ വില ഇടിഞ്ഞതെന്നും ഉറപ്പാക്കണം.

എന്തു തന്ത്രം? വാങ്ങിയ ശേഷം വീണ്ടും വില ഇടിഞ്ഞേക്കാം. അതിനു തയാറെടുത്തിരിക്കണം. ഓർമിക്കുക, ഏറ്റവും താഴ്‌ചയിൽ ഓഹരി വാങ്ങുക പ്രായോഗികമല്ല. ഏതു വിലയിലാണ് തിരിച്ചുവരവ് എന്നു പറയാൻ ആർക്കുമാകില്ലല്ലോ? അതിനാൽ തിരുത്തലിലെ വിവിധ വിലകളിൽ വാങ്ങുക.

∙ ഏത് ഓഹരി – ഒരിക്കലും പെന്നി സ്റ്റോക്കുകളുടെ പിന്നാലെ പായരുത്. അവ തിരിച്ചുവരണമെന്നില്ല. എന്നാൽ എല്ലാ മികച്ച ഓഹരികളും കുറഞ്ഞ വിലയിൽനിന്നു തിരിച്ചുവരും.

∙ റിസ്ക് നിയന്ത്രിക്കാൻ ഒരു ഓഹരിയിലെ നിക്ഷേപം നിങ്ങളുടെ മൊത്തം നിക്ഷേപത്തിന്റെ 10% ൽ താഴെ നിലനിർത്തുക.

എപ്പോൾ വാങ്ങണം? കുത്തനെയുള്ള ഇടിവ് അവസാനിക്കുകയും കയറ്റം ആരംഭിക്കാതിരിക്കുകയും ചെയ്യുന്ന സമയമാണ് വാങ്ങാൻ യോജിച്ചത്. മികച്ച കമ്പനികൾ ഇടിവിനുശേഷം ശക്തമായി തിരിച്ചുവരാറുണ്ട്. 

AAA Profit Analyticsന്റെ ചീഫ് എക്സിക്യൂട്ടീവ ് ഓഫീസറും സെബി അംഗീകൃത റിസർച് അനലിസ്റ്റുമാണ് ലേഖകൻതൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA