ADVERTISEMENT

ഓഹരി വിപണി തുടർച്ചയായി റെക്കോർഡ് നിലവാരത്തിലേക്ക്. വ്യാഴാഴ്ച 40,688 എന്ന ഉയരം തൊട്ട ശേഷം 183 പോയിന്റ് നേട്ടത്തിൽ 40,653 ലാണ് സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 46 പോയിന്റുയർന്നു 12,012ൽ അവസാനിച്ചു. ഇന്നലെ സെൻസെക്സും നിഫ്റ്റിയും ഒരുപോലെ റെക്കോർഡ് ഭേദിച്ചിരുന്നു. ഭവന മേഖലയ്ക്ക് 2000 കോടി രൂപ  വായ്പ അനുവദിക്കുമെന്ന അറിയിപ്പാണ് വിപണിയിൽ അനുകൂല തരംഗം ഉണ്ടാക്കിയത്.

പുതിയ സാമ്പത്തിക പാക്കേജ് പ്രകാരം കേന്ദ്രസർക്കാർ 10,000 കോടി രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും എൽഐസിയും ചേർന്ന് 15,000 കോടി രൂപയും ലഭ്യമാക്കും. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച അഞ്ചാമത്തെ സാമ്പത്തിക പാക്കേജ് ആണ് ഇത്. ഇൻഡസ് ഇന്‍ഡ് ബാങ്ക്, ഇൻഫോസിസ്,എച്ഡിഎഫ്സി എന്നിവ മികച്ച നേട്ടമുണ്ടാക്കി.കൂടുതൽ ഉത്തേജക പാക്കേജിന്റെ പിൻബലത്തിൽ ബാങ്കിങ് ,ധനകാര്യസ്ഥാപനങ്ങളിലുണ്ടായ മുന്നേറ്റം വിപണിക്ക് കരുത്തു പകർന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com