ADVERTISEMENT

യൂണിയന്‍ മ്യൂച്വല്‍ ഫണ്ട് പുതിയ ലാര്‍ജ് & മിഡ് ക്യാപ് ഫണ്ട് പുറത്തിറക്കി. ഇത്  ഒരു ഓപ്പണ്‍ എന്‍ഡഡ് സ്‌കീമാണ്. യൂണിയന്‍ ലാര്‍ജ് & മിഡ് ക്യാപ് ഫണ്ടിന്റെ  ന്യൂ ഫണ്ട് ഓഫര്‍ ( എന്‍എഫ്ഒ) വിതരണം  നവംബര്‍ 29 ന് അവസാനിക്കും. സ്‌കീം തുടര്‍ വില്‍പ്പനയ്ക്കായി ഡിസംബര്‍ 13 ന് വീണ്ടും ലഭ്യമാക്കി തുടങ്ങും. ഫണ്ടില്‍ നിക്ഷേപിക്കേണ്ട കുറഞ്ഞ തുക 5,000 രൂപയാണ്. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ് കമ്പനികളുടെ ഓഹരികളിലും ഓഹരി അനുബന്ധ നിക്ഷേപ മാര്‍ഗ്ഗങ്ങളിലും ആണ് പുതിയ സ്‌കീം നിക്ഷേപം നടത്തുന്നത്.യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെയും ജപ്പാനിലെ ഡൈച്ചി ലൈഫ് ഹോള്‍ഡിങ്‌സിന്റെയും അനുബന്ധ സ്ഥാപനമാണ് യൂണിയന്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനി.  




 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com