sections
MORE

ഒരു ഗ്രാം സ്വർണത്തിൽ നിക്ഷേപിച്ചാലോ?

HIGHLIGHTS
  • സ്മാർട്ടായി നിക്ഷേപം നടത്താം
gold-7
SHARE

അനിശ്ചിതത്വങ്ങളുടെ കാലത്ത് ഏറ്റവും സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്നത് സ്വര്‍ണത്തെയാണല്ലോ. ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധാരണ നിക്ഷേപകര്‍ ഇതിനെ എങ്ങനെ പരിഗണിക്കണം? ജനുവരി 17 വെള്ളിയാഴ്ച അവസാനിക്കുന്ന സോവറിൻ ഗോൾഡ് ബോണ്ട് 8ാം സിരീസിന്റെ പശ്ചാത്തലത്തില്‍ ഈ വിലയിരുത്തലുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. 

റെക്കോര്‍ഡുകള്‍ തകര്‍ത്ത് ട്രോയ് ഔണ്‍സിന് 1600 ഡോളര്‍ എന്ന നിലയിലേക്കു സ്വര്‍ണ വില എത്തുന്നതാണല്ലോ ജനുവരി ആദ്യം കണ്ടത്. ഇറാന്‍–അമേരിക്ക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. ആഭ്യന്തര വിപണിയിലാകട്ടെ പത്തു ഗ്രാമിന്റെ വില 40,000-ത്തിനു മുകളിലേക്കുമെത്തി. ഇറാന്‍-അമേരിക്ക പ്രതിസന്ധിക്ക് അയവു വന്നതോടെ വില ചെറുതായി താഴേക്കു വരാനും തുടങ്ങി. 2019-ല്‍ മറ്റെല്ലാ ആസ്തി വിഭാഗങ്ങളേയും പിന്നിലാക്കി 25 ശതമാനം വര്‍ധന സ്വര്‍ണ വിലയിലുണ്ടായി. നിക്ഷേപങ്ങളുടെ കൂട്ടത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ആസ്തികളിലൊന്നാണു സ്വര്‍ണമെന്നതു പോലെ തന്നെ പ്രധാനപ്പെട്ടതാണ് അതിനായുള്ള വിവിധ മാര്‍ഗങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതും. 

കണ്ടു തൃപ്തിപ്പെടണോ?

സ്വര്‍ണം കണ്ടു തൃപ്തിപ്പെടണം എന്നുളളവരെ സംബന്ധിച്ച്  ആഭരണങ്ങള്‍, നാണയങ്ങള്‍, ബിസ്‌ക്കറ്റുകള്‍ തുടങ്ങിയ ഭൗതീക രീതിയിലുള്ള സ്വര്‍ണം വാങ്ങാം. പക്ഷേ, സ്വര്‍ണത്തെ ഒരു നിക്ഷേപമായി കണക്കാക്കുമ്പോള്‍ ഇതിലും മികച്ച അവസരങ്ങള്‍ നമുക്കു മുന്നിലുണ്ട്. ഗോള്‍ഡ് ഏക്‌സ്‌ചേഞ്ച് ഫണ്ടുകള്‍ എന്ന ഗോള്‍ഡ് ഇടിഎഫുകളും സോവറിന്‍ ഗോള്‍ഡ് ബോണ്ട് എന്ന എസ്ജിബികളുമാണവ. 

ഓഹരി വിപണികളില്‍ വ്യാപാരം ചെയ്യപ്പെടുന്ന പദ്ധതികളാണ് ഗോള്‍ഡ് ഇടിഎഫുകള്‍. അവ സ്വര്‍ണ വിലയെ അടിസ്ഥാനമാക്കിയുള്ള പദ്ധതികളായതിനാല്‍ സ്വര്‍ണത്തിന്റെ യഥാര്‍ത്ഥ വിലയോടടുത്തു തന്നെ ഇവ വാങ്ങാനും സാധിക്കും. ഗോള്‍ഡ് ഇടിഎഫുകള്‍ വാങ്ങണമെങ്കില്‍ നിക്ഷേപകന് ഒരു ട്രേഡിങ് അക്കൗണ്ടും ഒരു ഡീമാറ്റ് അക്കൗണ്ടും ആവശ്യമാണ്. ഓഹരികള്‍ വാങ്ങുന്നതു പോലെ ഗോള്‍ഡ് ഇടിഎഫുകളും വാങ്ങാം. ഒരു ഗ്രാം സ്വര്‍ണം എന്ന കുറഞ്ഞ അളവിൽ പോലും ഇതില്‍ നിക്ഷേപം നടത്താം. 

നികുതി ലാഭം

സ്വര്‍ണത്തിലെ മറ്റൊരു നിക്ഷേപ അവസരമായ എസ്ജിബി കേന്ദ്ര സര്‍ക്കാരിനു വേണ്ടി റിസര്‍വ് ബാങ്ക് പുറപ്പെടുവിപ്പിക്കുന്ന ബോണ്ടുകളാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ മടങ്ങുകളായാണ് ഇവ പുറത്തിറക്കുന്നത്. 999 ശുദ്ധതയുള്ള സ്വര്‍ണത്തിന്റെ വിലയുമായാണ് ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നത്. നല്‍കുന്ന വിലയുടെ 2.5 ശതമാനം നിരക്കിലുള്ള പലിശ ലഭിക്കും എന്നതും ഓരോ ആറു മാസം കുടുമ്പോഴും ഇതു നല്‍കും എന്നതുമാണ് എസ്ജിബികളുടെ സവിശേഷത. എട്ടു വര്‍ഷം കൊണ്ട് കാലാവധി പൂര്‍ത്തിയാകുന്ന ഇവയ്ക്ക് അഞ്ചു വർഷം ലോക്ക് ഇന്‍ കാലാവധിയുമുണ്ട്. എക്‌സ്‌ചേഞ്ചുകളിലൂടെ ഇവ വില്‍ക്കുകയും വാങ്ങുകയും ചെയ്യാമെങ്കിലും ലിക്വിഡിറ്റി വളരെ കുറവാണെന്നതു ശ്രദ്ധിക്കണം.

നികുതിയുമായി ബന്ധപ്പെട്ടു നോക്കുകയാണെങ്കില്‍ എസ്ജിബികളാണ് കൂടുതല്‍ ആകര്‍ഷകം. കാലാവധി പൂര്‍ത്തിയാക്കും വരെ കൈവശം വെക്കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ക്ക് മൂലധന ലാഭ നികുതിയില്ല. അതേ സമയം മൂന്നു വര്‍ഷത്തേക്കു കൈവശം വെക്കുന്ന ഗോള്‍ഡ് ഇടിഎഫുകള്‍ക്ക് ദീര്‍ഘകാല മൂലധന ലാഭ നികുതി ബാധകമായിരിക്കും.

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്  ആണ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA