എന്‍സിഡിയിൽ നിന്നു കൂടുതൽ നേട്ടം ഉണ്ടാക്കാം ഇങ്ങനെ ചെയ്താൽ

HIGHLIGHTS
  • വിപണി വില വിതരണ വിലയേക്കാള്‍ കുറവായിരിക്കും
growth3
SHARE

പലിശ നിരക്കു കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇത് സ്വാഭാവികമായും സ്ഥിര നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനത്തെ ബാധിക്കുമല്ലോ. ഒരു വര്‍ഷത്തെ ബാങ്ക് സ്ഥിര നിക്ഷേപത്തില്‍ നിന്നു ലഭിക്കുന്നത് 6.75 ശതമാനം നേട്ടം മാത്രം. പിപിഎഫും എന്‍എസ്‌സികളും നല്‍കുന്നതാകട്ടെ 7.6 ശതമാനം വരുമാനവും. ഈ സാഹചര്യത്തിലാണ് കമ്പനികള്‍ പുറത്തിറക്കുന്ന എന്‍സിഡികള്‍ എന്ന ഓഹരികളാക്കി മാറ്റാനാവാത്ത കടപത്രങ്ങള്‍ ആകര്‍ഷകമാകുന്നത്. 

കമ്പനികള്‍ പുറത്തിറക്കുമ്പോഴോ അല്ലെങ്കിൽ പിന്നീട് ദ്വിതീയ വിപണിയില്‍ നിന്നോ എന്‍സിഡികള്‍ വാങ്ങാം. പക്ഷേ, എന്‍സിഡികള്‍ വാങ്ങുമ്പോള്‍ നിക്ഷേപകര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഉന്നത റേറ്റിങ്  ഉള്ള കമ്പനികളുടെ എന്‍സിഡികള്‍ മാത്രമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ആരോഗ്യകരമായ ബാലന്‍സ് ഷീറ്റുകളുള്ള ഉയര്‍ന്ന റേറ്റിങ് ഉള്ള സ്വര്‍ണ പണയ കമ്പനികളുടെ എന്‍സിഡികള്‍ മികച്ച അവസരമാണു നല്‍കുന്നത്. വിപണിയില്‍ ട്രേഡ് ചെയ്യപ്പെടുന്ന ഇവ വിതരണം ചെയ്ത വിലയിലും ഡിസ്‌ക്കൗണ്ടിലാണു ലഭ്യമാകുന്നത്.

2022-ല്‍ കാലാവധിയെത്തുന്നതും 9.35 ശതമാനം പലിശ നിരക്കുള്ളതുമായ ആയിരം രൂപ മുഖവിലയുള്ള എന്‍സിഡികള്‍ 965 രൂപയ്ക്കും 980 രൂപയ്ക്കും മധ്യേ വിലയിലാണ് കഴിഞ്ഞ ആറു മാസമായി ദ്വിതീയ വിപണിയില്‍ ലഭിക്കുന്നത്. വിപണി വില വിതരണ വിലയേക്കാള്‍ കുറവായതിനാല്‍  9.35 ശതമാനം എന്നതിലും ഉയര്‍ന്നതായിരിക്കും എന്‍സിഡിയില്‍ നിന്നുള്ള നേട്ടം. എക്‌സ്‌ചേഞ്ചുകള്‍ വഴി ഈ എന്‍സിഡികള്‍ വാങ്ങാം. എക്‌സ്‌ചേഞ്ചില്‍ നിന്ന് ഇവ വാങ്ങാന്‍ നിക്ഷേപകര്‍ക്ക് ഡീമാറ്റ്്, ട്രേഡിങ് അക്കൗണ്ടുകള്‍ ആവശ്യമാണ്. 

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ആണ് ലേഖകന്‍

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA