സിപിഎസ്‌ഇ ഇടിഎഫില്‍ ഇപ്പോള്‍ നിക്ഷേപിക്കാം

HIGHLIGHTS
  • എഴാം ഘട്ട വിതരണം വ്യാഴാഴ്‌ച തുടങ്ങും
  • കുറഞ്ഞ അപേക്ഷ തുക 5,000 രൂപ
  • എല്ലാ നിക്ഷേപകര്‍ക്കും 3% ഇളവ്‌ നല്‍കും
money or loan
SHARE

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടില്‍ ( ഇടിഎഫ്‌) ഇപ്പോള്‍ നിക്ഷേപിക്കാം. സിപിഎസ്‌ഇ ഇടിഎഫിന്റെ എഫ്‌എഫ്‌ഒ ജനുവരി 30 ന്‌ തുടങ്ങും. സിപിഎസ്‌ ഇടിഎഫിന്റെ ആറാം ഘട്ട വിതരണമാണ്‌ ഇത്‌.
എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടുകളുടെ (ഇടിഎഫ്‌) രൂപത്തില്‍ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്‌തിട്ടുള്ള ഒരു ഓപ്പണ്‍ എന്‍ഡഡ്‌ ഇന്‍ഡക്‌സ്‌ സ്‌കീം ആണിത്‌. നിഫ്‌റ്റി സിപിഎസ്‌ഇ സൂചികയാണ്‌ ഇത്‌ പിന്തുടരുന്നത്‌.
സിപിഎസ്‌ഇ ഇടിഎഫ്‌ എഫ്‌എഫ്‌ഒയുടെ ആദ്യദിനം ആങ്കര്‍ നിക്ഷേപകര്‍ക്ക്‌ വേണ്ടയുള്ളതാണ്‌. രണ്ടാം ദിനമാണ്‌ വ്യക്തിഗത നിക്ഷേപകര്‍ക്ക്‌ വേണ്ടി തുറക്കുക. ക്യുഐപി,സ്ഥാപന ഇതര നിക്ഷേപകരെയും ജനുവരി 31 ന്‌ ആണ്‌ ഉള്‍പ്പെടുത്തുക.
എല്ലാ വിഭാഗത്തിലുള്ള നിക്ഷേപകര്‍ക്കും വിപണി വിലയെ അപേക്ഷിച്ച്‌ 3 ശതമാനം ഇളവ്‌ ഇത്തവണ ലഭ്യമാക്കും.
ഇടിഎഫില്‍ നിക്ഷേപിക്കുന്നതിന്‌ ചില്ലറ നിക്ഷേപകര്‍ നല്‍കേണ്ട കുറഞ്ഞ അപേക്ഷ തുക 5,000 രൂപയാണ്‌ .
2014 മാര്‍ച്ചിലാണ്‌ സിപിഎസ്‌ഇ ഇടിഎഫ്‌ തുടങ്ങിയത്‌. ഭാരത്‌ ഇലക്ട്രോണിക്‌സ്‌, കോള്‍ ഇന്ത്യ, എന്‍ബിസിസി , എന്‍സിഎല്‍, എന്‍ടിപിസി, ഓയില്‍ ഇന്ത്യ, ഒഎന്‍ജിസി , എസ്‌ജെവിഎന്‍, കൊച്ചിന്‍ ഷിപ്പ് യാഡ്‌, എന്‍എച്ച്‌പിസി , എന്‍എംഡിസി , പവര്‍ ഗ്രിഡ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യ എന്നിവ ഉള്‍പ്പടെയുള്ള ബ്ലൂചിപ്‌ മഹാരത്‌ന, വനരത്‌ന, മിനിരത്‌ന സിപിഎസ്‌ഇ ഓഹരികളില്‍ ആണ്‌ സിപിഎസ്‌ഇ ഇടിഎഫ്‌ നിക്ഷേപം നടത്തുന്നത്‌.
നിപ്പോണ്‍ ലൈഫ്‌ ഇന്ത്യ അസ്സറ്റ്‌ മാനേജ്‌മെന്റ്‌ ആണ്‌ സിപിഎസ്‌ഇ ഇടിഎഫിന്‌ മേല്‍നോട്ടം വഹിക്കുന്നത്‌. ഇത്തവണ സിപിഎസ്‌ഇ ഇടിഎഫ്‌ വഴി 10,000 കോടി രൂപ സമാഹരിക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA