ഐടിഐ മ്യൂച്വല്‍ ഫണ്ടില്‍ നിന്നും പുതിയ സ്‌മോള്‍ക്യാപ്‌ ഫണ്ട്‌

mutual fund
SHARE

ഐടിഐ മ്യൂച്വല്‍ ഫണ്ട്‌ പുതിയ സ്‌മോള്‍ ക്യാപ്‌ ഫണ്ട്‌ അവതരിപ്പിച്ചു. ഐടിഐ സ്‌മോള്‍ ക്യാപ്‌ ഫണ്ടിന്റെ ന്യൂ ഫണ്ട്‌ ഓഫര്‍ വിതരണം ഫെബ്രുവരി 10 വരെ തുടരും. ഐടിഐ മ്യൂച്വല്‍ ഫണ്ടിന്റെ ഏഴാമത്തെ ഫണ്ടാണ്‌ ഇത്‌. പുതിയ സ്‌കീമിന്റെ ബെഞ്ച്‌മാര്‍ക്‌ നിഫ്‌റ്റി സ്‌മോള്‍ ക്യാപ്‌ 100 ടിആര്‍ഐ ആണ്‌.
പുതിയ സ്‌കീമിലെ കുറഞ്ഞ പ്രാരംഭ നിക്ഷേപ തുക 5,000 രൂപയാണ്‌. സ്‌മോള്‍ ക്യാപ്‌ കമ്പനികളുടെ ഓഹരികളിലും ഓഹരി അനുബന്ധ ഉപകരണങ്ങളിലും ആയിരിക്കും 65 ശതമാനത്തോളം നിക്ഷേപം നടത്തുക. ശേഷിക്കുന്ന 35 ശതമാനം സ്‌മോള്‍ ക്യാപ്‌ ഇതര കമ്പനികള്‍, ഡെറ്റ്‌, മണി മാര്‍ക്കറ്റ്‌ ഉപകരണങ്ങളില്‍ ആയി നിക്ഷേപിക്കും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA