ബജറ്റ്‌ 2020: ഓഹരികളിലെ എല്‍ടിസിജി ആനുകൂല്യം 2-3 വര്‍ഷത്തേക്ക്‌ നീട്ടിയേക്കും

bull-bear
SHARE

ഇത്തവണത്തെ ബജറ്റില്‍ ഓഹരി നിക്ഷേപത്തിന്‍ മേലുള്ള ദീര്‍ഘകാല മൂലധന നേട്ടത്തിന്റെ ആനുകൂല്യം 2-3 വര്‍ഷത്തേക്ക്‌ കൂടി നീട്ടിയേക്കും . രണ്ട്‌ അല്ലെങ്കില്‍ മൂന്ന്‌ വര്‍ഷം വരെ കൈവശംവെച്ചതിന്‌ ശേഷം ഓഹികള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ലാഭത്തിന്‌ ദീര്‍ഘകാല മൂലധന നേട്ട നികുതി നല്‍കേണ്ട എന്ന ഒരു നിര്‍ദ്ദേശം ഇത്തവണത്തെ ബജറ്റില്‍ ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷ. നിലവില്‍ ഇക്വിറ്റി ഓഹരികള്‍ വാങ്ങി ഒരു വര്‍ഷത്തിനകം വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ലാഭത്തിന്‌ 15 ശതമാനം ഹ്രസ്വകാല മൂലധന നേട്ട നികുതിയും രണ്ടു വര്‍ഷത്തിന്‌ ശേഷം വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ലാഭത്തിന്‌ 10 ശതമാനം ദീര്‍ഘകാല മൂലധന നേട്ട നികുതിയും സെസ്സും ഈടാക്കും.

ഇത്തവണത്തെ ബജറ്റില്‍ ഓഹരികള്‍ വിറ്റഴിക്കുമ്പോള്‍ ദീര്‍ഘകാല മൂലധന നേട്ടം കണക്കാക്കുന്നതിനുള്ള കാലയളവിന്റെ പരിധി ഒരു വര്‍ഷത്തില്‍ നിന്നും 2-3 വര്‍ഷമായി നീട്ടിയേക്കും എന്നാണ്‌ പ്രതീക്ഷ. എല്‍ടിസിജിയില്‍ ആശ്വാസം നല്‍കുന്നതിനുള്ള കരട്‌ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്‌ എന്നാണ്‌ റിപ്പോര്‍ട്ടുകള്‍. മ്യൂച്വല്‍ ഫണ്ടുകള്‍, വെഞ്ച്വര്‍ ക്യാപിറ്റലുകള്‍, ഓഹരി, ഓഹരി അനുബന്ധ നിക്ഷേപങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇതിന്റെ ആനുകൂല്യം ലഭ്യമായേക്കും . ഹ്രസ്വകാല മൂലധന നേട്ടത്തിനും (എസ്‌ടിസിജി) ചിലപ്പോള്‍ കുറച്ച്‌ ഇളവ്‌ ലഭ്യമാക്കിയേക്കും.

ഓഹരികള്‍ക്ക്‌ മേലുള്ള എല്‍ടിസിജിയില്‍ ഇളവ്‌ അനുവദിക്കണം എന്നത്‌ ദീര്‍ഘകാലമായി നിക്ഷേപകരുടെ ഭാഗത്തു നിന്നുള്ള ആവശ്യമാണ്‌.

ഓഹരികളുടെയും ഓഹരി അധിഷ്‌ഠിത മ്യൂച്വല്‍ ഫണ്ടുകളുടെയും വില്‍പ്പനയ്‌ക്ക്‌ സര്‍ക്കാര്‍ എല്‍ടിസിജി അവതരിപ്പിച്ചത്‌ 2018 ഏപ്രില്‍ 1 മുതലാണ്‌. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA