ADVERTISEMENT

സ്വർണവില പവന് ഇന്നു രണ്ടു ഘട്ടമായി 520 രൂപ കൂടി  32000 രൂപയിലെത്തി. ഗ്രാമിനു 4000 രൂപയും. സർവകാല റെക്കോർഡാണിത്. തുടർച്ചയായി നാലാം ദിവസമാണ് വില കൂടുന്നത്.

ആഗോളതലത്തിൽ ഔൺസിനു ഇന്നു 1661.86 ഡോളറാണ് വില. കഴിഞ്ഞ ദിവസത്തേക്കാൾ 1.1 ശതമാനം വില വർധിച്ചു. അവധി വ്യാപാരവിപണിയിലും ഇന്നു വില വർധനയാണ് രേഖപ്പെടുത്തിയത്.  പത്തു ഗ്രാമിനു  401 രൂപ(    0.94% ) വില വർധന.

കൊറോണ വൈറസ് ബാധയെ തുടർന്നു ആഗോളതലത്തിൽ വളർച്ച ഭീഷണി ഉയർന്ന പശ്ചാത്തലത്തിൽ  നിക്ഷേപകർ സ്വർണ‍ത്തിലേയ്ക്ക് മാറുകയാണ്. അതുമൂലമുള്ള ഡിമാൻഡ് വർധനയാണ് വില വർധനയ്ക്ക്  കാരണം. വരും ദിവസങ്ങളിലും വില കൂടാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com