ADVERTISEMENT

ബാങ്ക് പലിശ ആറു ശതമാനത്തിലേക്ക് എത്തിയെന്നതിന്റെ ആശങ്കയിലാണോ? എങ്കിൽ സ്ഥിര നിക്ഷേപത്തിനു ഇപ്പോഴും 8.5% പലിശ. നേടാൻ അവസരമുണ്ട്. സംസ്ഥാന ട്രഷറിയിൽ 366  ദിവസത്തിലധികമുള്ള നിക്ഷേപത്തിനു ഇപ്പോൾ 8.5%  പലിശ കിട്ടും ബാങ്ക് എഫ്ഡി 11 വർഷത്തിനിടയിലെ  താഴ്ന്ന നിലയിലാണ്. പോസ്റ്റ് ഓഫീസ്, പബ്ലിക് പ്രൊവിഡൻസ് ഫണ്ട് നിക്ഷേപങ്ങൾക്കും പലിശ കുറഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിൽ സുരക്ഷയ്ക്ക് മുൻതൂക്കം നൽകുന്നവർക്ക് ഏറെ അനുഗ്രഹമാണ് ട്രഷറി നിക്ഷേപങ്ങൾ മുഴുവൻ തുകയ്ക്കും സർക്കാർ പരിരക്ഷ.

ബാങ്ക് പ്രതിസന്ധിയിലായാൽ ഇപ്പോൾ 5 ലക്ഷം രൂപയ്ക്കാണ് നിക്ഷേപകർക്ക് സുരക്ഷയുള്ളത്. എന്നാൽ ട്രഷറിയിൽ നിങ്ങളുടെ മുഴുവൻ തുകയ്ക്കും കേരള സർക്കാരിന്റെ  പൂർണ്ണ പരിരക്ഷയുണ്ട്.

പലിശ ഇങ്ങനെ - വിവിധ കാലയളവിലെ പലിശ  

366 ദിവസമോ അതിലധികമോ   8.50 %  

46  90 ദിവസം വരെ               6.50%    

91  180 ദിവസം                   7.25 %   

181– 365 ദിവസം                 8.00 %   

സ്ഥിരനിക്ഷേപമിട്ടാൽ അതിന്റെ  പലിശ അതാതു മാസം  ആദ്യദിവസം  ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ വരവ് വെക്കും. ഇതിന് നാല് ശതമാനം പലിശയും ലഭിക്കും. ട്രഷറി ഇടപാടുകൾക്ക് നീയന്ത്രണം ഏർപ്പെടുത്തിയാലും സ്ഥിരം  നിക്ഷേപങ്ങൾ പിൻവലിക്കാൻ തടസമില്ല. നിക്ഷേപ സർട്ടിഫിക്കറ്റ്  ബാങ്കുകൾ, കെഎസ്എഫ്ഇ എന്നിവയിലെല്ലാം  ഈടു വെച്ച്   വായ്പ എടുക്കാം.  സ്ഥിരനിക്ഷേപ ഇടപാടുകാർക്ക് മുന്തിയ പരിഗണന ട്രഷറിയിൽ  ലഭിക്കും.

സേവിംങ്സ് അക്കൗണ്ടിൽ നേടാം 6%

സംസഥാന ജീവനക്കാർ ട്രഷറി സേവിംങ്സ് ബാങ്ക് അക്കൗണ്ടിൽ  (ETSB) ശമ്പളം  ഇട്ടാൽ  ആറുശതമാനം പലിശ നേടാം. മറ്റു ബാങ്കുകൾ  എസ്ബിയിൽ 3.5% നൽകുമ്പോഴാണിത്. നാലു മുതൽ 18 ാം തീയതി വരെയുള്ള കുറഞ്ഞ തുകയ്ക്കാണ് ഈ പലിശ. ഇടിഎസ്ബിയിൽ നിന്നും സ്വന്തം ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം മാറ്റാൻ സ്റ്റാൻഡിങ് ഇൻസ്ട്രക്ഷൻ വഴി സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com