ADVERTISEMENT

എസ്ബിഐ കാര്‍ഡ്‌സ് ആന്‍ഡ് പേയ്‌മെന്റ് സര്‍വീസസിന്റെ ഐപിഒ മാര്‍ച്ച് 2 തിങ്കളാഴ്ച തുടങ്ങും.  സാധാരണ ഐപിഒ വിതരണം നടക്കുന്നത് മൂന്ന് ദിവസമാണ്. എന്നാല്‍ എസ്ബിഐ കാര്‍ഡിന്റെ ഐപിഒ വിതരണം 4 ദിവസം നീണ്ട് നില്‍ക്കും. ഐപിഒയില്‍  ചില്ലറ നിക്ഷേപകരുടെ പരമാവധി സാന്നിദ്ധ്യം ഉറപ്പാക്കുന്നതിനാണ് ഒരു അധിക ദിനം കൂടി അനുവദിച്ചിരിക്കുന്നത്.  മാര്‍ച്ച് അഞ്ചിനാണ്  ഐപിഒ അവസാനിക്കുക. രാജ്യത്ത് നടക്കുന്ന അഞ്ചാമത്തെ വലിയ ഐപിഒ ആയിരിക്കും ഇത്. 35 ശതമാനം ഓഹരികളാണ്  ചില്ലറ നിക്ഷേപകര്‍ക്കായി നീക്കിവെച്ചിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി ഉടമകള്‍ക്കായി 1.31 കോടി ഓഹരികള്‍ സംവരണം ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് റീട്ടെയില്‍ വിഭാഗത്തിലും ഓഹരി ഉടമകളുടെ വിഭാഗത്തിലും അപേക്ഷിക്കാം. പരമാവധി അപേക്ഷ തുക 2 ലക്ഷം രൂപയ്ക്കുള്ളില്‍ ആയിരിക്കണം.
 
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപകമ്പനിയാണിത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രഡിറ്റ് കാര്‍ഡ് കമ്പനിയായ  എസ്ബിഐ കാര്‍ഡ്‌സിന്റെ വിപണി വിഹിതം18 ശതമാനമാണ്. എസ്ബിഐ കാര്‍ഡ്‌സിന്റെ പ്രഥമ ഓഹരി വില്‍പനയ്ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഈ മാസം തുടക്കത്തിലാണ് തത്ത്വത്തില്‍ അനുമതി നല്‍കിയത്.  

ലക്ഷ്യം 9000 കോടി രൂപ

പ്രഥമ ഓഹരി വില്‍പനയിലൂടെ 9000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഐപിഒയില്‍ 500 കോടി രൂപയുടെ പുതിയ ഇഷ്യു ഉണ്ടായിരിക്കുമെന്നാണ് സെബിക്ക് മുമ്പാകെ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നത്. കൂടാതെ ഓഫര്‍ ഫോര്‍ സെയില്‍ വഴി 130,526,798 ഇക്വിറ്റി ഷെയറുകളും വിറ്റഴിക്കും.

എസ്ബിഐ കാര്‍ഡ്‌സിലെ 74 ശതമാനം ഓഹരികള്‍ എസ്ബിഐയുടെ കൈവശമാണ്. ശേഷിക്കുന്ന ഓഹരികള്‍ കൈവശം വെച്ചിരിക്കുന്നത് സിഎ റോവര്‍ ഹോള്‍ഡിങ്‌സ് ആണ്.കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി, ആക്‌സിസ് ക്യാപിറ്റല്‍, ഡിഎസ്പി മെറില്‍ ലിഞ്ച്, എസ്എസ്ബിസി സെക്യൂരിറ്റീസ് ആന്‍ഡ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് (ഇന്ത്യ) , നോമുറ ഫിനാന്‍ഷ്യല്‍ അഡൈ്വസറി ആന്‍ഡ് സെക്യൂരിറ്റീസ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് എന്നിവരാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com