എസ് ബി ഐ കാര്‍ഡ്‌സ് ഐപിഒ ഇന്നു മുതൽ, നിങ്ങൾക്കും അപേക്ഷിക്കാം

Mail This Article
ക്രെഡിറ്റ് കാർഡ് കമ്പനിയായ എസ് ബി ഐ കാര്‍ഡ്‌സിന്റെ പബ്ലിക് ഇഷ്യൂ ഇന്ന് തുടങ്ങി. രാജ്യത്തെ വലിയ ബാങ്കായ എസ് ബി ഐ യുടെ ക്രെഡിറ്റ് കാര്‍ഡ് സബ്‌സിഡിയറിയാണ് എസ് ബി ഐ കാര്‍ഡ്‌സ് ആന്‍ഡ് പെയ്‌മെന്റ് സര്‍വ്വീസസ് ലിമിറ്റഡ്. ഈ ഐ പി ഒ യിലൂടെ 10,000 കോടി രൂപയാണ് ഓഹരി വിപണിയിൽ നിന്നു സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. മാര്‍ച്ച് അഞ്ചിന് ഇഷ്യൂ അവസാനിക്കും. ഓഹരി ഒന്നിന് 750-755 റേഞ്ചിലാണ് മൂല്യം നിശ്ചിയിച്ചിരിക്കുന്നത്. ചുരുങ്ങിയ സബ്‌സ്‌ക്രിബ്ഷന്‍ 19 ഷെയറുകളുടേതാണ്. ഒരു ലോട്ടിന് ഏകദേശ ചെലവ് 14345 രൂപ വരും. ലിങ്ക് ഇന്‍ടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഐ പി ഒ നിയന്ത്രിക്കുന്നത്.
പ്രതീക്ഷ വാനോളം
രാജ്യത്തെ ആദ്യ കാര്‍ഡ് ഐ പി ഒ യ്ക്ക് നിക്ഷേപകരില്‍ നിന്ന് വലിയ പ്രതികരണമുണ്ടാവുമെന്നാണ് പ്രതീക്ഷ. ആകെ ഓഹരികളില്‍ 1.3 കോടി അല്ലെങ്കില്‍ 10 ശതമാനം എസ് ബി ഐ ഓഹരി ഉടമകള്‍ക്കായി മാറ്റി വച്ചിട്ടുണ്ട്. ഫെബ്രുവരി 18 വരെ ഓഹരികള്‍ കൈവശമുണ്ടായിരുന്ന ഉടമകള്‍ക്ക് ഇതിന് അര്‍ഹതയുണ്ടായിരിക്കും. കൂടാതെ ആകെ ഐ പി ഒ യുടെ 18.4 ശതമാനം ഓഹരികള്‍ യോഗ്യരായ എസ് ബി ഐ, എസ് ബി ഐ കാര്‍ഡ്‌സ് ജീവനക്കാര്‍ക്ക് വേണ്ടിയും നീക്കി വച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സബ്‌സിഡിയറി സ്ഥാപനമായ എസ് ബി ഐ കാര്‍ഡ്‌സ് ആന്‍ഡ് പേയ്‌മെന്റ്‌സിന് കാര്‍ഡ് വിപണിയില്‍ രണ്ടാം സ്ഥാനമാണുള്ളത്. ക്രെഡിറ്റ് കാര്‍ഡ് വിപണിയുടെ 18 ശതമാനവും എസ് ബി ഐ യ്ക്ക് സ്വന്തം. 9.83 ദശലക്ഷം കാര്‍ഡുകളാണ് നവംമ്പര്‍ 2019 വരെ നല്‍കിയിട്ടുള്ളത്.
പ്രതികൂല ഘടകങ്ങളും
ഇന്റര്‍ചേഞ്ച് ഫീസ്, ലേറ്റ് ഫീസ്, വാര്‍ഷിക വരിസംഖ്യ എന്നിവ അടക്കമുള്ള പലിശ രഹിത വരുമാനവും പലിശ വരുമാനവുമാണ് എസ് ബി ഐ കാര്‍ഡ്‌സിന്റെ വരുമാന മോഡല്‍. 2019 ല്‍ കമ്പനിയുടെ പലിശ വരുമാനം 52 ശതമാനവും പലിശ രഹിത വരുമാനം 48 ശതമാനവുമായിരുന്നു.
വലിയ മത്സരം നിലനില്‍ക്കുന്ന മാര്‍ക്കറ്റാണ് ക്രെഡിറ്റ് കാര്‍ഡിന്റേത്. കൂടാതെയാണ് സജീവമായിക്കൊണ്ടിരിക്കുന്ന മൊബൈല്‍ ആപ്പ് അധിഷ്ഠിത പേയ്‌മെന്റ് സംവിധാനങ്ങളും ഉണ്ട്.