ADVERTISEMENT
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ആശങ്കയില്‍ ഓഹരി വിപണികള്‍ ചാഞ്ചാട്ടത്തിന് വഴി മാറിയെങ്കിലും മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴിയുള്ള നിക്ഷേപത്തില്‍ വര്‍ധന പ്രകടമായി. ഫെബ്രുവരിയില്‍  എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടുകളിലേക്ക് 8,500 കോടി രൂപയുടെ നിക്ഷേപം എത്തി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ അനുസരിച്ച് 5.2 ശതമാനം വര്‍ധനയാണ് എസ്‌ഐപി നിക്ഷേപത്തില്‍ ഉണ്ടായത്.  
ഇതോടെ ഈ സാമ്പത്തിക വര്‍ഷം ആദ്യ 11 മാസങ്ങളിലെ മൊത്തം എസ്‌ഐപി നിക്ഷേപം 91,443 കോടി രൂപയായി ഉയര്‍ന്നതായാണ്
മ്യൂച്വല്‍ ഫണ്ടുകളുടെ സംഘടനയായ ആംഫി നല്‍കുന്ന വിവരം. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 84,638 കോടി രൂപയായിരുന്നു.
അതേസമയം ജനുവരിയിലെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ എസ്‌ഐപി വഴിയുള്ള നിക്ഷേപത്തില്‍ കുറവ് വന്നിട്ടുണ്ട്.
ജനുവരിയിലെ എസ്‌ഐപി വഴിയുള്ള നിക്ഷേപം 8,532 കോടി രൂപയാണ്. ഡിസംബറില്‍ ഇത്  8,518 കോടി രൂപയായിരുന്നു.
എസ്‌ഐപി മാര്‍ഗമുള്ള നിക്ഷേപം ശക്തമായത് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം 11 മാസത്തെ ഉയര്‍ച്ചയിലേക്ക് എത്തിക്കാന്‍ സഹായിച്ചു. ഫെബ്രുവരിയില്‍ 10,730 കോടി രൂപയുടെ നിക്ഷേപമാണ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ ഉണ്ടായത്.
നിലവില്‍ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍ നിക്ഷേപകര്‍ പതിവായി നിക്ഷേപം നടത്തുന്ന  എസ്‌ഐപി അക്കൗണ്ടുകളുടെ  എണ്ണം 3.09 കോടിയാണ്. ഈ സാമ്പത്തിക വര്‍ഷം ഓരോ മാസവും കൂട്ടി ചേര്‍ത്തത് ശരാശരി 9.95 ലക്ഷം എസ്‌ഐപി അക്കൗണ്ടുകള്‍ ആണ്. മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപത്തിന് ചില്ലറ നിക്ഷേപകരില്‍ ഏറിയ പങ്കും മുന്‍ഗണന നല്‍കുന്നത് എസ്‌ഐപി മാര്‍ഗത്തിനാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com