ADVERTISEMENT
എന്‍പിഎസ് വരിക്കാര്‍ക്ക് കൊവിഡ് ചികിത്സയ്ക്കായി ഇപ്പോള്‍ നിക്ഷേപം ഭാഗികമായി പിന്‍വലിക്കാം.
കൊവിഡ് 19 ന്റെ ചികിത്സയുമായി ബന്ധപ്പെട്ടുള്ള ചെലവുകള്‍ക്കായി നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ (എന്‍പിഎസ്) നിന്നും ഭാഗികമായി നിക്ഷേപം പിന്‍വലിക്കാന്‍ എന്‍പിഎസ് വരിക്കാരെ അനുവദിക്കുമെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ( പിഎഫ്ആര്‍ഡിഎ. കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ രാജ്യം തുടരുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

കൊവിഡ് 19 മഹാമാരിയെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിക്കുകയാണ്. ഇത് കണക്കിലെടുത്ത് കൊവിഡ് 19നെ ജീവന് ഭീഷണി ഉയര്‍ത്തുന്ന ഗുരുതര രോഗമായി പരിഗണിക്കാനാണ് തീരുമാനം എന്ന് പിഎഫ്ആര്‍ഡി അറിയിച്ചു. അതിനാല്‍ കൊവിഡ് 19ന്റെ  ചികിത്സാ ചെലവിന് വേണ്ടിയും എന്‍പിഎസില്‍ നിന്നും ഭാഗിമായി നിക്ഷേപം പിന്‍വലിക്കാം. എന്‍പിഎസില്‍ നിന്നും ഭാഗികമായി നിക്ഷേപം പിന്‍വലിക്കുന്നതിനുള്ള  മറ്റ് നിയമങ്ങള്‍ മാറ്റമില്ലാതെ തുടരുമെന്ന് പിഎഫ്ആര്‍ഡിഎ അറിയിച്ചിട്ടുണ്ട്.

യോഗ്യത

പെന്‍ഷന്‍ ഫണ്ടില്‍ ചേര്‍ന്ന് മൂന്ന് വര്‍ഷം കഴിഞ്ഞതിന് ശേഷമേ ഭാഗിമായി നിക്ഷേപം പിന്‍വലിക്കാന്‍ അനുവദിക്കു. പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമെ  എന്‍പിഎസില്‍ നിന്നും നിക്ഷേപം പിന്‍വലിക്കാന്‍ അനുമതി ലഭിക്കു.
കൊവിഡ് 19 ന്റെ ചികത്സയ്ക്കായി എന്‍പിഎസ് വരിക്കാര്‍ക്ക് അവര്‍ നിക്ഷേപിച്ചിരിക്കുന്ന തുകയുടെ 25 ശതമാനം വരെ ഭാഗികമായി പിന്‍വലിക്കാം. എന്‍പിഎസ് വരിക്കാര്‍ക്ക് അവരുടെ സ്വന്തം ചികിൽസാ ചെലവിന് പുറമെ പങ്കാളി, മാതാപിതാക്കള്‍, കുട്ടികള്‍ എന്നിവരുടെ ചികിത്സാ ചെലവിന് വേണ്ടിയും എന്‍പിഎസില്‍ നിന്നും ഭാഗികമായി നിക്ഷേപം പിന്‍വലിക്കാന്‍ അനുവദിക്കും.

ഭാഗികമായി നിക്ഷേപം പിന്‍വലിക്കാന്‍ അനുവദിക്കുന്ന കാരണങ്ങള്‍
മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, താമസിക്കാനായുള്ള വീട് വാങ്ങുന്നതിനും നിര്‍മ്മിക്കുന്നതിനും, ഗുരുതര രോഗങ്ങള്‍ക്കുള്ള ചികിൽസ എന്നീ പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് ഭാഗികമായി തുക പിന്‍വലിക്കാന്‍ അനുവദിക്കുക.

എത്ര തവണ നിക്ഷേപം പിന്‍വലിക്കാം

നിങ്ങളുടെ എന്‍പിഎസ് അക്കൗണ്ടിന്റെ മൊത്തം  കാലാവധിയില്‍ മൂന്ന് പ്രാവശ്യം മാത്രമെ ഭാഗികമായി പിന്‍വലിക്കാന്‍ അനുവദിക്കൂ. നിലവിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഭാഗികമായി നിക്ഷേപം പിന്‍വലിക്കുന്നതിന് നികുതി ബാധകമാവില്ല.ഓണ്‍ലൈനായും ഓഫ് ലൈനായും ഭാഗികമായി നിക്ഷേപം പിന്‍വലിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാം. ഓഫ് ലൈനായാണ് നിക്ഷേപം പിന്‍വലിക്കുന്നതെങ്കില്‍ സേവനദാതാക്കളുടെ മുമ്പാകെ നേരിട്ടെത്തി അപേക്ഷയും അനുബന്ധ രേഖകളും സമര്‍പ്പിക്കണം.

ഓണ്‍ലൈന്‍ മാര്‍ഗമാണ് നിങ്ങള്‍ക്ക് എന്‍പിഎസ് നിക്ഷേപം പിന്‍വലിക്കേണ്ടത് എങ്കില്‍ 12-ഡിജിറ്റ് പെന്‍ര്‍മെനന്റ് റിട്ടയര്‍മെന്റ് ് അക്കൗണ്ട് നമ്പറും ( PRAN) പാസ് വേഡും ഉപയോഗിച്ച് എന്‍പിഎസ് അക്കൗണ്ടില്‍ പ്രവേശിച്ച് അപേക്ഷ നല്‍കുക.
എന്‍പിഎസ് ടയര്‍ 1 അക്കൗണ്ടില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നതിന് ചില നിയന്ത്രണങ്ങള്‍ ബാധകമാണ്.  അതേസമയം എന്‍പിഎസ് ടയര്‍ 2 അക്കൗണ്ടില്‍ നിന്നുള്ള പിന്‍വലിക്കലിന് അത്തരം നിയന്ത്രണങ്ങള്‍ ഒന്നുമില്ല. ഏത് പ്രവര്‍ത്തി ദിനത്തിലും നിക്ഷേപം പിന്‍വലിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com