ADVERTISEMENT

കൊറോണയെ തുടർന്ന് ലോകവ്യാപകമായി ഓഹരികള്‍, കമോഡിറ്റികള്‍, കടപത്രങ്ങള്‍ ഉള്‍പ്പടെ എല്ലാ ആസ്തികളുടെയും വില ഇടിഞ്ഞിരിക്കുന്നു. നിലവിലെ സാഹചര്യങ്ങളെ 1930ലെ മാന്ദ്യത്തോടും 2008 ലെ സാമ്പത്തിക പ്രതിസന്ധിയോടും താരതമ്യം ചെയ്യാം. ഇത് ഇനിയും കൂടുതല്‍ വഷളായേക്കാം.ഈ മഹാമാരി ഉണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതം വളരെ ഉയര്‍ന്നതായിരിക്കും. എങ്കിലും ഇത് ലോകത്തിന്റെ അവസാനമാകുന്നില്ല. കാരണം ഒരു പരിഹാരത്തിനായി ലോകം മുഴുവന്‍ പ്രവര്‍ത്തിക്കുമ്പോള്‍ അത് ഉണ്ടാകുക തന്നെ ചെയ്യും.

വലിയ പിന്തുണ

ആഗോള കേന്ദ്രബാങ്കുകള്‍ ഈ പ്രശ്‌നെത്ത നേരിടാന്‍ വളരെ വേഗത്തില്‍ ഒരുമിച്ച് നടപടികള്‍ എടുക്കുന്നു. യുഎസ്, യൂറോപ്പ്, ജപ്പാൻ പോലുള്ള വികസിത രാജ്യങ്ങള്‍ പണലഭ്യത ഉറപ്പ് വരുത്താനും വ്യോമയാനം,ടൂറിസം, എംഎസ്എംഇ  മേഖലകളെ തകര്‍ച്ചയില്‍ നിന്നും കരകയറ്റാനും ആയിലക്ഷം കോടി ഡോളര്‍ മൂല്യം വരുന്ന വലിയ ഉത്തേജന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പല മേഖലകള്‍ക്കും പിന്തുണ നല്‍കി തകര്‍ച്ചയില്‍ നിന്നും രക്ഷിക്കുകയും ചെയ്യുന്നു. ഓഹരി വിപണി അനുകൂലമായി പ്രതികരിക്കുകയും ഏപ്രില്‍ അവസാനം തകര്‍ച്ചയില്‍ നിന്നും കരകയറുകയും ചെയ്തു. ഇന്ത്യൻ വിപണികള്‍ ആഗോള പ്രവണത പിന്തുടര്‍ന്നു, മാര്‍ച്ചില്‍ 30 ശതമാന േത്താളം താഴ്ന്നതിന് ശേഷം ഏപ്രിലില്‍ 16 ശതമാനത്തോളം ഉയര്‍ന്നു.

ഇനി എന്ത്? 

വിപണി ഏപ്രിലിലെ ക്ലോസിങ് നിലവാരത്തില്‍  അല്‍പകാലം തുടരാം. പിന്നീട് ചെറിയ രീതിയില്‍ താഴേയ്ക്കു പോയ ശേഷം ഒരു സ്ഥിരതയാര്‍ജിക്കല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കൊറോണ പ്രതിസന്ധി നിയന്ത്രണ വിധേയമായില്ലെങ്കില്‍ താഴ്ചയിലേക്ക് വിപണി വീണ്ടും വീഴും. ലോക്ഡൗണിലൂടെ ഇന്ത്യയ്ക്ക്  ഈ മഹാമാരിയെ കാര്യമായി  നിയന്ത്രിക്കാൻ കഴിയുന്നുണ്ട്, തുടര്‍ന്നും ഇതു സാധ്യമായാല്‍ സാവധാനത്തിലാണെങ്കിലും തിരിച്ചു വരവ് വരുംപാദങ്ങളില്‍ തന്നെ തുടങ്ങാനാകും. താരതമ്യേന വേഗത്തിലുള്ള തിരിച്ചു വരവിന് സഹായകമായ ശക്തമായ ചില ഘടകങ്ങള്‍ ഇന്ത്യയ്ക്കുണ്ട്.

∙നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയെ പ്രധാനമായും നയിക്കുന്നത് ആഭ്യന്തര ഉപഭോഗമാണ്.

∙ജിഡിപിയുടെ 50 ശതമാനത്തോളം സേവനമേഖലയുടെ സംഭാവനയാണ്. ഓട്ടോമേഷനും പുതിയ വര്‍ക് ഫ്രം ഹോം സംസ്‌കാരവും ഇവയുടെ തിരിച്ചുവരവ്  വേഗത്തിലാക്കും

∙ഇന്ത്യയിലെ യുവജനങ്ങളും സാങ്കേതിക കമ്പനികളും  യാഥാര്‍ത്ഥ്യങ്ങള്‍ വളരെ വേഗത്തില്‍ ഉള്‍കൊണ്ട് പ്രവര്‍ത്തിക്കുന്നവരാണ്- ടിസിഎസ് ജീവനക്കാരില്‍ ഏറെപേര്‍ക്കും രണ്ട് വര്‍ഷത്തെ വര്‍ക് ഫ്രം ഹോം പ്രഖ്യാപിച്ചത് നല്ല ഉദാഹരണമാണ്.

∙ഇക്കുറി കാലവര്‍ഷം സാധാരണമായിരിക്കുമെന്നാണ് പ്രവചനം, ഇത് കൃഷി മെച്ചപ്പെടാൻ സഹായിക്കും.

രോഗവ്യാപനം കണക്കിലെടുക്കുമ്പോള്‍ അടുത്ത ഏതാനും ആഴ്ചകള്‍ വളരെ നിര്‍ണ്ണായകമാണ്. വരും പാദങ്ങളില്‍ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ്  എങ്ങനെ  ആയിരിക്കും എന്ന് നിര്‍ണയിക്കുന്നത് ഇതായിരിക്കും. സര്‍ക്കാര്‍  ഇതിനോടകം ഒരു ഉത്തേജന പദ്ധതി പ്രഖ്യാപിച്ചു. അതിലെ പല സ്‌കീമുകളും നടപ്പിലാക്കി വരുന്നു. സാഹചര്യത്തിന് അനുസരിച്ച് കൂടുതല്‍  പദ്ധതികള്‍ നടപ്പാക്കാനാണ് തീരുമാനം. റിസര്‍വ് ബാങ്കും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നു. ഇനിയും കൂടുതല്‍ ചെയ്യേണ്ടതുണ്ട്. അതിനാൽ അടുത്തപായ്‌ക്കേജിന് കാത്തിരിക്കുകയാണ്.എല്ലാ മേഖലകളും സമ്മര്‍ദ്ദത്തിലാകുന്നത് വിപണിയെ സാരമായി ബാധിക്കും.

നിലവിലെ നിഫ്റ്റിയുടെ 9300 നിലവാരത്തില്‍ നിന്നുണ്ടാകുന്ന 10-12 ശതമാനം തിരുത്തല്‍, ഗുണനിലവാരമുള്ള ഓഹരികളുടെ ഒരു മികച്ച  നിക്ഷേപ പോർട്ട് ഫോളിയോ  രൂപീകരിക്കാൻ അവസരം നല്‍കും. എഫ്എംസിജി, ഫാര്‍മ, സ്‌പെഷ്യാലിറ്റി കെമിക്കല്‍സ്, പെയ്ന്റ്‌സ് , ചില മുൻനിര ബാങ്കുകള്‍ എന്നിവയ്ക്ക്പ്രാധാന്യം നല്‍കുന്നത് ഗുണകരമാകും.

ചില അനുകൂല ഘടകങ്ങള്‍

∙എക്കാലെത്തയും ഉയര്‍ന്ന കരുതല്‍ ധനവുമായി രൂപ ഡോളറിനെതിരെ സ്ഥിരതയാര്‍ജിച്ചിരിക്കുന്നു.
∙നമുക്ക് ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെലവു വരുന്ന ക്രൂഡ് ഓയിലിന്റെ  വില പത്തുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് . ഇത് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക്അനുഗ്രഹമാകും.
∙നിഫ്റ്റി 12-മാസ ഫോര്‍വേഡ് പി/ഇ ദീര്‍ഘകാല ശരാശരിക്ക് വളരെ താഴെയാണ്.
∙വിപണി മൂല്യവും ജിഡിപിയുമായുള്ള അനുപാതം 60 ശതമാനം ആണ്. പത്ത് വര്‍ െത്ത താഴ്ന്ന നിരക്കാണിത്.
∙നിഫ്റ്റി മിഡ്ക്യാപ്-100 ന്റെ വിപണി മൂല്യം ഏറ്റവും ഉയരത്തില്‍ നിന്നും 41 ശതമാനം താഴ്ന്നു. 2014 ഡിസംബര്‍ നിലവാരത്തിനേക്കാള്‍ 23 ശതമാനവും താഴ്ന്നു.
∙2008ല്‍ 60% തകര്‍ന്ന നിഫ്റ്റി 50 അടുത്ത 12 മാസത്തിനകം 92 ശതമാനം തിരിച്ചു കയറി.
∙വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വില്‍പ്പനയില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.
∙നിഫ്റ്റിയിലെ അഞ്ചില്‍ രണ്ട്  ഓഹരികളും  രണ്ട് വര്‍ഷത്തെ ഉയരത്തില്‍ നിന്നും 35-40% താഴ്ന്നു.

ആരോഗ്യമാണ് സമ്പത്ത്

3-5 വര്‍ഷം ലക്ഷ്യമിടുന്ന ദീര്‍ഘകാല നിക്ഷേപകരെ സംബന്ധിച്ച് ഘട്ടം ഘട്ടമായി നിക്ഷേപിക്കാനുള്ള സമയമാണിത്. പുതിയ നിക്ഷേപകര്‍ ഓഹരിക്കായി നീക്കിവെച്ചിട്ടുള്ളതിന്റെ 50 ശതമാനം ഇപ്പോൾ നിക്ഷേപിക്കുക, ശേഷിക്കുന്നത് സാവധാനം ഘട്ടംഘട്ടമായി നിക്ഷേപിക്കണം. ഉയര്‍ന്ന റിസ്‌ക് എടുക്കാൻ ശേഷിയുള്ള നിക്ഷേപകര്‍ക്ക് മിഡ്ക്യാപുകള്‍ കൂടി നിക്ഷേപത്തില്‍ ഉള്‍െപ്പടുത്താം. മ്യൂച്ചല്‍ ഫണ്ട് എസ്‌ഐപി ഉള്ളവര്‍ നിക്ഷേപത്തുക ഉയര്‍ത്തുകയോ ഒറ്റ ത്തവണ നിക്ഷേപം നടത്തുകയോ ചെയ്യുക.
നേരത്തെ എച്ച്ഡിഎഫ്‌സി, ഇൻഫോസിസ്, കൊട്ടക് ബാങ്ക്, ഹീറോ മോട്ടോര്‍  എന്നിവയിലെ അവസരങ്ങള്‍ നഷ്ടമായവര്‍ക്ക്  ഇപ്പോഴത്തെ വിലയില്‍ വാങ്ങുന്ന കാര്യം ചിന്തിക്കാം.പരിഭ്രാന്തരായി വില്‍ക്കുന്നതിന് പകരം ബുദ്ധിപരമായി നിക്ഷേപം നടത്തുക.

അക്യുമെൻ ക്യാപ്പിറ്റൽ മാർക്കറ്റ്സ് ഇന്ത്യാ ലിമിറ്റഡിന്റെ മാനേജിങ്  ഡയറക്ടർ ആണ് ലേഖകൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com