റിലയന്‍സിന്റെ അവകാശ ഓഹരി വില്‍പ്പന മെയ് 20ന് തുടങ്ങും

HIGHLIGHTS
  • 1:15 അനുപാതത്തിലായിരിക്കും അവകാശ ഓഹരികള്‍ ലഭ്യമാക്കുക
agrement
SHARE

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അവകാശ ഓഹരി വില്‍പ്പന മെയ് 20 ന് തുടങ്ങും. മുപ്പത് വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് റിലയന്‍സ്  അവകാശ ഓഹരി വില്‍പ്പനയുമായി എത്തുന്നത്. രാജ്യത്തെ ഏറ്റവും വലിയ അവകാശ ഓഹരി വില്‍പ്പന ആയിരിക്കുമിതെന്നാണ് കരുതുന്നത്. 1:15 അനുപാതത്തിലായിരിക്കും അവകാശ ഓഹരികള്‍ ലഭ്യമാക്കുക. അതായത് നിലവില്‍ റിലന്‍സിന്റെ 15 ഓഹരികള്‍ കൈവശമുള്ളവര്‍ക്ക്  ഒരു അവകാശ ഓഹരി വീതം ലഭിക്കും. പ്രതിഓഹരി വില 1,257 രൂപ ആയിരിക്കും.  നിലവിലെ ഓഹരി വിലയില്‍ 14 ശതമാനം ഇളവോടെയാണ് ലഭ്യമാക്കുന്നത്.
ജൂണ്‍ 3 വരെ നീണ്ടു നില്‍ക്കുന്ന  അവകാശ ഓഹരി വില്‍പ്പനയിലൂടെ 53,125 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇഷ്യു തുടങ്ങുന്നതിന് ഡയറക്ടര്‍ ബോര്‍ഡിന്റെ അവകാശ ഓഹരി വില്‍പ്പന സമിതിയുടെ അനുമതി  ലഭിച്ചതായി കമ്പനി അറിയിച്ചു.
കടബാധ്യത കുറയ്ക്കുന്നതിന് വേണ്ടിയാണ്  അവകാശ ഓഹരി വില്‍പ്പനയിലൂടെ ആര്‍ഐഎല്‍ ധനസമാഹരണം നടത്തുന്നത്. 2021 മാര്‍ച്ചോടെ കടരഹിത കമ്പനിയാവുക എന്നതാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലക്ഷ്യം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA