ADVERTISEMENT

 

നിക്ഷേപമെന്ന നിലയിൽ ആകർഷണീയത വർധിപ്പിച്ചു കൊണ്ട് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണ വില റെക്കോഡ് ഉയരത്തിൽ. പവന് 35,040 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണ വില. മുന്‍ ദിവസത്തേക്കാള്‍ 240 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 4,380 രൂപ ആയി.  
ആഗോള വിപണിയിലെ സ്വര്‍ണ്ണവിലയെ പിന്തുടര്‍ന്നാണ് രണ്ടാം ദിവസവും ആഭ്യന്തര വില ഉയർന്നത്. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍  ജൂണിലെ ഫ്യൂച്ചേഴ്‌സ് നിരക്ക് പത്ത് ഗ്രാമിന്  0.7 ശതമാനം ഉയര്‍ന്ന് 47,700 രൂപയായി. വെള്ളി ഫ്യൂച്ചേഴ്‌സ് നിരക്ക് കിലോഗ്രാമിന് 3 ശതമാനം ഉയര്‍ന്ന് 48,053 രൂപയായി.

ഏഴ് വര്‍ഷത്തെ ഉയരത്തിൽ

ആഗോള വിപണിയില്‍ സ്വര്‍ണ്ണ വില ഏഴ് വര്‍ഷത്തെ ഉയരത്തിലേക്ക് എത്തി. സ്‌പോട് സ്വര്‍ണ്ണത്തിന്റെ  വില ഔണ്‍സിന് ഒരു ശതമാനം ഉയര്‍ന്ന് 1,759.98 ഡോളറും വെള്ളി വില 2 ശതമാനം ഉര്‍ന്ന് 16.96 ഡോളറും ആയി.
യുഎസ് സമ്പദ് വ്യവസ്ഥ വളര്‍ച്ചയിലേക്ക് തിരിച്ചെത്തുന്നത്  കൊറോണ വൈറസിനുള്ള വാക്‌സിന്‍ കണ്ടെത്തുന്നതിനെ ആശ്രയിച്ചായിരിക്കും എന്ന യുഎസ് ഫെഡറല്‍ റിസര്‍വ് തലവന്റെ  മുന്നറിയിപ്പാണ് ആഗോള സ്വര്‍ണ വിലയില്‍ പ്രകടമായത്. ഇതേ തുടര്‍ന്നാണ് ആഗോള സ്വര്‍ണ്ണ  വില ഏഴ് വര്‍ഷത്തെ ഉയരത്തിലേക്ക് എത്തിയത്.
ആഗോള സമ്പദ്‌വ്യവസ്ഥകളുടെ വളര്‍ച്ച മന്ദഗതിയിലായതും യുഎസ് -ചൈന ബന്ധം മോശമായതും സ്വര്‍ണ്ണ വിലയെ സ്വാധീനിച്ചു. ഡോളറിന് എതിരെ രൂപയുടെ മൂല്യം കുറഞ്ഞത് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണ വില ഉയരാന്‍ കാരണമായി.  12.5 ശതമാനം ഇറക്കുമതി നികുതിയും 3 ശതമാനം ജിഎസ്ടിയും ഉള്‍പ്പെടുന്നതാണ് ഇന്ത്യയിലെ സ്വര്‍ണ്ണ വില.

English Summery: Gold Investments are Shining

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com