ADVERTISEMENT

ഇന്ത്യന്‍ ഓഹരികളിലെ വിദേശ നിക്ഷേപം വീണ്ടും ഉയര്‍ന്നു തുടങ്ങി.  ഈ മാസം ഇതുവരെയുള്ള  ഓഹരികളിലെ  വിദേശ  നിക്ഷേപം 17,000 കോടി രൂപയ്ക്ക് മുകളില്‍ എത്തി. കൊറോണ ഭീതിയില്‍ വിപണികള്‍ തകര്‍ന്നതോടെ ഇന്ത്യന്‍ വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ അകലുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍,  ഈ മാസം തുടക്കം മുതല്‍ ഈ സമീപനത്തിന് മാറ്റം വരികയും നിക്ഷേപം ഉയര്‍ത്തി തുടങ്ങുകയും ചെയ്തു. തുടര്‍ച്ചയായി കഴിഞ്ഞ രണ്ട് മാസങ്ങളില്‍  നിക്ഷേപം പിന്‍വലിക്കുന്നതിനാണ് എഫ്പിഐ പ്രാധാന്യം നല്‍കിയത്. വിദേശ നിക്ഷേപകര്‍  ഓഹരികളില്‍ നിന്നും ഏപ്രില്‍ മാസത്തില്‍ 6,883 കോടി രൂപയും മാര്‍ച്ചില്‍ 61,973 കോടി രൂപയും പിന്‍വലിച്ചു. ഡിപ്പോസിറ്ററികള്‍ ലഭ്യമാക്കുന്ന ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് മെയ് 15 വരെ വിദേശ നിക്ഷേപകരില്‍ നിന്നും 17,363 കോടി രൂപയുടെ നിക്ഷേപം ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് എത്തി. അതേസമയം ഇക്കാലയളവില്‍ കടപത്ര വിപണിയില്‍ നിന്നും എഫ്പിഐ 18,355 കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ചു. മെയ് മാസത്തിലെ എഫ്പിഐ നിക്ഷേപത്തിലേറെയും  ബ്ലോക് ഡീലുകളില്‍ നിന്നുള്ളതാണ്. ഇതില്‍ ഏറ്റവും പ്രധാനം മെയ് 7 ന് നടന്ന എച്ച് യുഎല്ലിന്റെ  ഇടപാടായിരുന്നു.

കഴിഞ്ഞ രണ്ട് മാസങ്ങളില്‍ രാജ്യത്തെ മൂലധന വിപണിയില്‍ നിന്നുള്ള  മൊത്തം നിക്ഷേപം പിന്‍വലിക്കല്‍ ശക്തമായിരുന്നു. മാര്‍ച്ചില്‍ എക്കാലത്തെയും ഉയര്‍ന്ന നിക്ഷേപം പിന്‍വലിക്കലാണ് വിദേശ നിക്ഷേപകരുടെ ഭാഗത്തു നിന്നും ഉണ്ടായത്. 1.1 ലക്ഷം കോടി രൂപ  പിന്‍വലിച്ചു. ഏപ്രില്‍ മാസത്തില്‍ പിന്‍വലിച്ചത്  15,403 കോടി രൂപയാണ്. ആഗോള സമ്പദ്‌വ്യവസ്ഥയില്‍ കൊവിഡ് മഹാമാരിയുടെ പ്രത്യാഘാതം എത്രത്തോളം ആയിരിക്കും എന്ന ആശങ്ക തുടരുന്നുണ്ടെങ്കിലും ഇന്ത്യന്‍ വിപണിയിലെ നിക്ഷേപം വീണ്ടും തുടരാനാണ്  വിദേശ നിക്ഷേപകരുടെ തീരുമാനമെന്നറിയുന്നു. 

English Summery:Foreign Investment in Shares increasing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com