ADVERTISEMENT

ഐസിഐസിഐ ബാങ്ക് മുതിര്‍ന്ന പൗരന്‍മാര്‍ക്കായി പ്രത്യേക സ്ഥിരനിക്ഷേപ (എഫ്ഡി) പദ്ധതി അവതരിപ്പിച്ചു.
ഐസിഐസിഐ ബാങ്ക് ഗോള്‍ഡന്‍ ഇയേഴ്‌സ് എഫ്ഡി എന്നറിയപ്പെടുന്ന പുതിയ സ്‌കീം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മറ്റുള്ളവര്‍ക്ക് ലഭ്യമാക്കുന്നതിലും 80 ബേസിസ് പോയിന്റ് ഉയര്‍ന്ന പലിശ നിരക്കാണ് ലഭ്യമാക്കുക. പുതിയ സ്‌കീം പ്രകാരം
അഞ്ച് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള 2 കോടി രൂപ വരെയുളള നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്‍മാര്‍ക്ക്  പ്രതിവര്‍ഷം 6.55 ശതമാനം പലിശ നിരക്ക് ലഭിക്കും.
ഈ സ്‌കീമില്‍ ലഭ്യമാക്കുന്ന പലിശ നിരക്ക് ബാങ്ക് മുമ്പ് ലഭ്യമാക്കിയിരുന്നതിലും 30 ബേസിസ് പോയിന്റ് അധികമാണ്. സ്‌കീമില്‍ സെപ്റ്റംബര്‍ 30 വരെ നിക്ഷേപം നടത്താം. നിലവിലുള്ള എഫ്ഡി പുതുക്കുമ്പോഴും ഉയര്‍ന്ന പലിശ നിരക്ക് ബാധകമാകും.
മുതിര്‍ന്ന പൗരന്‍മാരില്‍ ഒരു വിഭാഗത്തിന്റെ പ്രധാന വരുമാനമാര്‍ഗങ്ങളില്‍ ഒന്നാണ് സ്ഥിര നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ .ഇത് മനസിലാക്കിയാണ് പലിശ നിരക്കുകള്‍ താഴ്ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലും മുതിര്‍ന്ന പൗരന്‍മാര്‍ക്ക്  പുതിയ സ്‌കീം വഴി ഉയര്‍ന്ന പലിശ  ലഭ്യമാക്കുന്നതെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. സ്ഥിര നിക്ഷേപം പുതിയതായി തുടങ്ങുന്നതിനും  പുതുക്കുന്നതിനും ഈ സ്‌കീം ബാധകമാകും. സ്ഥിര നിക്ഷേപ തുകയുടെ 90 ശതമാനം വരെ നിക്ഷേപകര്‍ക്ക് വായ്പയായി ലഭിക്കും. ഈ എഫ്ഡി അക്കൗണ്ടുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ലഭിക്കും.
പുതിയ സ്ഥിര നിക്ഷേപം ഇന്‍ര്‍നെറ്റ്, മൊബൈല്‍ ബാങ്കിങ് വഴി ഓണ്‍ലൈനായും ബാങ്കിന്റെ ശാഖ സന്ദര്‍ശിച്ച് നേരിട്ടും തുടങ്ങാം.
ഈ മാസം തുടക്കത്തില്‍ എസ്ബിഐ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി  ഉയര്‍ന്ന  പലിശയോടു കൂടിയ  പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി അവതരിപ്പിച്ചിരുന്നു.

English Summery: New Fixed Deposit for Senior Citizens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com