ADVERTISEMENT

പലിശ വരുമാനത്തിലെ ടി ഡി എസ് പിടിക്കുന്നത് ഒഴിവാക്കുന്നതിനുള്ള ഫോം 15 ജി, ഫോം 15 എച്ച് എന്നിവ എസ് ബി ഐ സേവിംഗ്‌സ് അക്കൗണ്ടുടമകള്‍ക്ക് ഇപ്പോള്‍ സമര്‍പ്പിക്കാം. ബാങ്ക് ശാഖകളിലെത്തിയോ നെറ്റ് ബാങ്കിംഗ് വഴിയോ ഇത് നല്‍കാം. മാര്‍ച്ച് 25 ന്് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ 2019-20 സാമ്പത്തിക വര്‍ഷത്തിലേക്ക് സമര്‍പ്പിച്ചിട്ടുള്ള ഫോം 15 ജി,15 എച്ച് എന്നിവ 2020-21 സാമ്പത്തിക വര്‍ഷത്തേക്ക് കൂടി ബാധകമാകുന്ന തരത്തില്‍ ജൂണ്‍ 30 വരെ നീട്ടികൊണ്ട് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിപ്പ് വന്നിരുന്നു. അതായത് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ടാക്‌സ് ഡിഡക്ഷന്‍ വേണ്ടവര്‍ക്ക് ജൂണ്‍ അവസാനം വരെ ഈ ഫോമുകള്‍ നല്‍കാം.

60 വയസിന് മുകളിലുള്ളവര്‍ക്ക് വേണ്ടിയാണ് ഫോം 15 എച്ച്. എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് ഫോം 15 ജി. ഈ രണ്ട് ഫോമുകളും ഒരു സാമ്പത്തിക വര്‍ഷത്തേയ്ക്കാണ് ബാധകമാകുക. പലിശ വരുമാനത്തിന് ബാങ്കുകള്‍ ടി ഡി എസ് പിടിക്കുന്നില്ല എന്നുറപ്പാക്കാന്‍ അതുകൊണ്ട് ഒരോ സാമ്പത്തിക വര്‍ഷാരംഭത്തിലും അക്കൗണ്ടുടമകള്‍ ഇത് നല്‍കണം.  എന്നാല്‍ ഇത് നല്‍കുമ്പോള്‍ വിവരങ്ങള്‍ കൃത്യത ഉള്ളതാണെന്ന് ഉറപ്പാക്കണം. പ്രത്യേകിച്ച് പാന്‍ നമ്പര്‍. ഇതില്‍ പിശക് സംഭവിച്ചാല്‍ ബാങ്ക് ടിഡി എസ് റിട്ടേണ്‍ അപ് ലോഡ് ചെയ്യുമ്പോള്‍ തെറ്റാണെന്ന് കാണിക്കുകയും ഇത് അക്കൗണ്ടുടമയ്ക്ക് പാന്‍ കാര്‍ഡില്ല എന്ന അനുമാനത്തില്‍ 20 ശതമാനം നികുതി പിടിക്കാന്‍ കാരണമാവുകയും ചെയ്യും. വര്‍ഷം തെറ്റായി രേഖപ്പെടുത്തിയാലും ഇത് സംഭവിക്കും.

English Summery:June 30 is Important for Sbi Savings Account Holders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com