ADVERTISEMENT

കമ്പനികള്‍ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ നടത്തുന്നതിനുള്ള  വ്യവസ്ഥകളില്‍  വിപണി നിയന്ത്രകരായ  സെബി ഇളവ് വരുത്തി . നിലവിലെ സാഹചര്യത്തില്‍ അധിക മൂലധനം സമാഹരിക്കുന്നതിനായി ലിസ്റ്റഡ് കമ്പനികളെ സഹായിക്കുന്നതിനായാണ് ഈ നീക്കം. താത്കാലികമായാണ് വ്യവസ്ഥകളില്‍ ഇളവ് നല്‍കിയിരിക്കുന്നത്.  
ശരാശരി 500 കോടി രൂപ വിപണി മൂല്യമുള്ള കമ്പനികള്‍ക്കും ഇപ്പോള്‍ എഫ്പിഒ വഴി ധനസമാഹരണം നടത്താം എന്ന്  സെബി അറിയിച്ചു. 1,000 കോടി രൂപ വിപണി മൂല്യമുള്ള കമ്പനികള്‍ക്കാണ്  എഫ്പിഒ വഴി ധന സമാഹരണം നടത്താന്‍ കഴിഞ്ഞിരുന്നത്.
നിലവില്‍ എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് കഴിഞ്ഞ ഒരു കമ്പനി വീണ്ടും ധനസമാഹരണം നടത്തുന്നതിനായി  നിക്ഷേപകര്‍ക്ക് അല്ലെങ്കില്‍ നിലവിലെ ഓഹരി ഉടമകള്‍ക്ക് പുതിയ ഓഹരികള്‍ ഇഷ്യു ചെയ്യുന്ന നടപടിയാണ് എഫ്പിഒ. ഓഹരി അടിത്തറ വൈവിധ്യവത്കരിക്കുന്നതിന് വേണ്ടിയാണ് സാധാരണയായി കമ്പനികള്‍ എഫ്പിഒ നടത്തുന്നത്.

English Summery: Sebi Relaxed Norms for Fpo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com