ADVERTISEMENT

വിപണിയില്‍ തിരുത്തലുകള്‍ ഉണ്ടാകുന്ന വേളയെന്നത് മൂല്യമുള്ള ഓഹരികള്‍ വിലക്കുറവില്‍ ലഭിക്കുന്ന അവസരം കൂടിയാണെന്ന് മനോരമ ഓൺലൈനും ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്ചൽഫണ്ടും ചേർന്ന് സംഘടിപ്പിച്ച സ്മാര്‍ട്ട് ഇന്‍വെസ്റ്റര്‍ വെബിനാറില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. ഇങ്ങനെ ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്ന കമ്പനികളുടെ മൂല്യം വിലയിരുത്തിയാണ് മ്യൂചല്‍ ഫണ്ടുകള്‍ അവയെ തെരഞ്ഞെടുക്കുന്നതെന്ന് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ മ്യൂചല്‍ ഫണ്ട് കേരളാ റീജിയണല്‍ മേധാവി ഡി. ബാലാജി പറഞ്ഞു. വിപണി ഇടിയുന്ന കാലത്ത് എസ്‌ഐപി വഴി നേട്ടമുണ്ടാക്കാനാകുമെന്നും ബാലാജി ചൂണ്ടിക്കാട്ടി. എസ്‌ഐപി ഇപ്പോള്‍ എന്തു ചെയ്യണം? നിര്‍ത്തണോ തുടരണോ എന്നതായിരുന്നു വെബിനാറിന്റെ വിഷയം.  

സാമ്പത്തിക ലക്ഷ്യങ്ങൾ

ദീര്‍ഘകാല നിക്ഷേപങ്ങള്‍ അച്ചടക്കത്തോടെ മുന്നോട്ടു കൊണ്ടു പോകുകയാണ് വേണ്ടതെന്ന് ഫിനാന്‍ഷ്യല്‍ ട്രെയിനറായ മനോജ് ടി നീലകണ്ഠന്‍ ചൂണ്ടിക്കാട്ടി. വിപണി ഒരു പ്രത്യേക കാലഘട്ടത്തില്‍ ഉയരുമെന്ന കണക്കു കൂട്ടലുകള്‍ നടത്തിയുള്ള നിക്ഷേപ രീതി പലപ്പോഴും നിക്ഷേപകരെ അബദ്ധത്തിലേക്കു കൊണ്ടു പോകും. ദീര്‍ഘകാല നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ ഉള്ള സാമ്പത്തിക ലക്ഷ്യങ്ങളാകണം തീരുമാനമെടുക്കുമ്പോള്‍ മനസിലുണ്ടാകേണ്ടത്. തങ്ങള്‍ നിക്ഷേപിച്ചിരിക്കുന്ന മ്യൂചല്‍ ഫണ്ട് തുടര്‍ച്ചയായി താഴ്ന്ന നിലവാരത്തിലുള്ള പ്രകടനം നടത്തുന്നു എങ്കില്‍ മാത്രമേ എസ്‌ഐപി നിര്‍ത്തുന്നതിനെ കുറിച്ചു ചിന്തിക്കേണ്ടതുള്ളു. പല നിക്ഷേപകരും ട്രേഡര്‍മാരുടെ മനസ്ഥിതിയുമായാണ് മുന്നോട്ടു പോകുന്നതെന്നും മനോജ് ചൂണ്ടി്ക്കാട്ടി. ഓഹരി വിപണി കയറുകയും ഇറങ്ങുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ഇതു മനസിലാക്കി നിക്ഷേപിക്കുകയാണ് വേണ്ടത്.

ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കാം

വിപണിയെക്കുറിച്ചുള്ള ആശങ്കയില്ലാതെ മുന്നോട്ടു പോകുന്ന രീതിയാണ് മ്യൂചല്‍ ഫണ്ടുകളുടേതെന്ന് ബാലാജി ചൂണ്ടിക്കാട്ടി. റിയല്‍ എസ്റ്റേറ്റിലോ സ്വര്‍ണത്തിലോ നിക്ഷേപിക്കുന്നവര്‍ അത് അടുത്ത ആറു മാസത്തിനു ശേഷം വില്‍ക്കുന്നതിനെ കുറിച്ചു ചിന്തിക്കാറില്ല. മുപ്പതും നാല്‍പ്പതും വര്‍ഷങ്ങള്‍ ഇവയെല്ലാം കൈവശം വെക്കുന്ന രീതിയുണ്ട്. അവയ്ക്ക് അതിന്റേതായ നേട്ടവും ഉണ്ടാകും. ഇതേ രീതിയില്‍ മ്യൂചല്‍ ഫണ്ടുകളും ദീര്‍ഘകാലത്തേക്ക് നിക്ഷേപത്തിന് ഉപയോഗിക്കണമെന്നും ബാലാജി നിര്‍ദ്ദേശിച്ചു.

കൃത്യമായ ഒരു സാമ്പത്തിക ലക്ഷ്യത്തോടെ എസ്‌ഐപികള്‍ മുന്നോട്ടു കൊണ്ടു പോകുന്നതാണ്  മികച്ചതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. പ്രതിമാസം അഞ്ഞൂറു രൂപ മുതലുള്ള എസ്‌ഐപികള്‍ ആരംഭിക്കാമെങ്കിലും ഗണ്യമായൊരു തുകയുടെ എസ്‌ഐപി ആരംഭിക്കുന്നതാണ് മികച്ചത്. ഇതിനായി ഫിനാന്‍ഷ്യല്‍ പ്ലാനറുടെ സഹായം തേടുന്നതും നല്ലതായിരിക്കും.

സ്മാര്‍ട്ട് ഇന്‍വെസ്റ്റര്‍ വെബിനാർ സിരീസ്

മ്യൂചല്‍ ഫണ്ട് നിക്ഷേപങ്ങളെ കുറിച്ച് അറിയേണ്ടതെല്ലാം ഒരുക്കി മനോരമ ഓണ്‍ലൈന്‍ സംഘടിപ്പിക്കുന്ന വെബിനാറുകളില്‍ ആദ്യത്തേതായിരുന്നു ഇന്നു നടന്നത്. പി ജി സുജ മോഡറേറ്ററായി.

English Summery: Make Good Return from Mutual Fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com