ADVERTISEMENT

നിക്ഷേപാവസരങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണം സിനിമകളിലൂടെ നടത്താന്‍ ഓഹരി ഇടപാടു സ്ഥാപനമായ ഷെയര്‍ഖാന്‍. ഇതിനായി മണിഫ്‌ളിക്‌സ് എന്ന പേരില്‍ പ്രത്യേക സ്ഥാപനവും ആരംഭിച്ചു. തുടക്കക്കാര്‍ക്കും വിദഗ്ദ്ധര്‍ക്കും ഗുണകരമായ രീതിയില്‍ 30 മിനിറ്റു മുതല്‍ ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രങ്ങളാണ് അവതരിപ്പിക്കുക.  മലയാളം അടക്കമുള്ള ഭാഷകളില്‍ സബ് ടൈറ്റില്‍ നല്‍കാനും ഉദ്ദേശിക്കുന്നുണ്ടെന്ന് മണിഫ്‌ളെക്‌സ് മേധാവി രാഹുല്‍ ഘോഷ് പറഞ്ഞു. ഇത് പിന്നീട് ഡബ്ബു ചെയ്തും അവതരിപ്പിക്കും. ബോളീവുഡ് ശൈലിയില്‍ അവതരിപ്പിക്കുന്ന സിനിമകളിലൂടെ സാമ്പത്തിക ബോധവല്‍ക്കരണം നടത്തുകയാണ് ലക്ഷ്യം.

English Summery:Investor Awareness through Movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com