മ്യുച്ചൽ ഫണ്ടിന്റെ നികുതി ബാധ്യത കുറയ്ക്കുന്നതെങ്ങനെ?

HIGHLIGHTS
  • മൂലധന ലാഭ നികുതി നിലവില്‍ വരും മുന്‍പ് വാങ്ങിയവര്‍ക്കാണിത് ലഭ്യം
gain
SHARE

ദീര്‍ഘകാല മൂലധന ലാഭ നികുതി കണക്കാക്കുമ്പോള്‍ മ്യൂചല്‍ ഫണ്ട് വാങ്ങിയ വില തെരഞ്ഞെടുത്തു നികുതി ബാധ്യത കുറക്കാം. ദീര്‍ഘകാല മൂലനധന നികുതി ബാധ്യത കണക്കാക്കുമ്പോള്‍ മ്യൂചല്‍ ഫണ്ടുകളോ ഓഹരികളോ വാങ്ങിയ തീയ്യതിക്ക് ഏറെ പ്രാധാന്യമുണ്ട്. 2018-നു മുന്‍പു വാങ്ങിയ ഓഹരികളോ മ്യൂചല്‍ ഫണ്ട് യൂണിറ്റുകളോ ആണെങ്കില്‍ അവ  വാങ്ങിയ വില കണക്കാക്കുന്നത് നിക്ഷേപകന് ഗുണകരമായ രീതിയിലായിരിക്കണം. ഇവ വാങ്ങിയ യഥാര്‍ത്ഥ വിലയോ 2018 ജനുവരി 31-ന് ഉണ്ടായിരുന്ന വിലയോ തെരഞ്ഞെടുക്കാനാണ് അവസരമുള്ളത്. ഇവയില്‍ ഉയര്‍ന്ന വിലയെ വാങ്ങിയ വിലയായി നിശ്ചയിച്ച് മൂലധന ലാഭം കണക്കാക്കിയാല്‍ നികുതി ബാധ്യത കുറയും. 2018-നു ശേഷം വാങ്ങിയവയുടെ കാര്യത്തില്‍ ഇങ്ങനെയൊരു സൗകര്യം ലഭ്യമല്ല. മൂലധന ലാഭ നികുതി നിലവില്‍ വരും മുന്‍പ് വാങ്ങിയവര്‍ക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു വ്യവസ്ഥ നിശ്ചയിച്ചിട്ടുള്ളത്. മനോരമ ഓണ്‍ലൈനും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂചല്‍ ഫണ്ടും ചേര്‍ന്ന് സംഘടിപ്പിച്ച 'നികുതി ആനുകൂല്യങ്ങള്‍ മ്യൂചല്‍ ഫണ്ടിലൂടെ' എന്ന വെബിനാറിലെ സംശയങ്ങള്‍ക്കു മറുപടി പറഞ്ഞ വിദഗ്ദ്ധരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

English Summery: How to Minimize Tax Liability of Mutual Fund

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA