ADVERTISEMENT

ശാസ്ത്രീയമായ രീതിയില്‍ ആസ്തി വിഭജനം നടത്തുന്നതിന്റെ ആദ്യ പടി കൃത്യമായ വൈവിധ്യവല്‍ക്കരണമാണെന്ന് മനോരമ ഓണ്‍ലൈനും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്ചല്‍ ഫണ്ടും ചേര്‍ന്നു നടത്തിയ സ്മാർട്ട് ഇൻവെസ്റ്റർ വെബിനാറില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. വിപണി ചാഞ്ചാടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇതിനു കൂടുതല്‍ പ്രസക്തിയുമുണ്ട്.

അമിതമാകാനും പാടില്ല

വിപണിയുടെ ഗതി പ്രവചിക്കാനല്ല, ആസ്തികള്‍ കൃത്യമായി വകയിരുത്താനാണ് നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടതെന്ന് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ മ്യൂച്ചല്‍ ഫണ്ടിന്റെ റീജണല്‍ മേധാവി ഡി ബാലാജി ചൂണ്ടിക്കാട്ടി. ഓരോ വ്യക്തിയുടേയും നഷ്ടസാധ്യത നേരിടാനുള്ള കഴിവ് അടക്കമുള്ളവ കൂടി കണക്കിലെടുത്തായിരിക്കണം ഇതു ചെയ്യേണ്ടത്. ഇങ്ങനെ ആസ്തികള്‍ വകയിരുത്തി ദീര്‍ഘകാലത്തില്‍ പണപ്പെരുപ്പത്തെ മറികടക്കുന്ന നേട്ടമുണ്ടാക്കാം. ഓഹരി അടക്കം ഏത് ആസ്തിയിലും വളരെ കൂടുതലായി നിക്ഷേപിക്കുന്നത് അവരുടെ നഷ്ടസാധ്യത വര്‍ധിപ്പിക്കും. 

നിക്ഷേപം ബുദ്ധിപൂർവം വേണം

ഓരോ സന്ദര്‍ഭത്തിലും വിവിധ ആസ്തികള്‍ വിഭിന്നങ്ങളായ സ്വഭാവമായിരിക്കും പ്രകടിപ്പിക്കുകയെന്ന് വെബിനാര്‍ ചൂണ്ടിക്കാട്ടി. ഏതു നിക്ഷേപത്തിനും ഒരു പരിധി വരെ നഷ്ട സാധ്യതയുണ്ട്. ഇവയില്‍ ബുദ്ധിപൂര്‍വ്വം നിക്ഷേപിച്ചില്ലെങ്കില്‍ ഭാവിയില്‍ ആ പണത്തിന്റെ മൂല്യം നഷ്ടമാകും. 

സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് ഒരു മാസത്തേക്ക് ആവശ്യമില്ലാത്ത പണം പാര്‍ക്കു ചെയ്യാന്‍ സഹായിക്കുന്ന പദ്ധതികള്‍ ലഭ്യമാണ്. ഇതു പോലുള്ളവ പ്രയോജനപ്പെടുത്തി പരമ്പരാഗത നിക്ഷേപങ്ങളെ അപേക്ഷിച്ചു കൂടുതല്‍ നേട്ടം സ്വന്തമാക്കാനാവും. റിട്ടയര്‍ ചെയ്തവര്‍ പത്തു ശതമാനം വരെ ഓഹരികളില്‍ നിക്ഷേപിക്കാവുന്നതാണെന്നും വെബിനാര്‍ ചൂണ്ടിക്കാട്ടി.

ഐസിഐസിഐ പ്രോഡക്ട് സ്‌പെഷലിസ്റ്റ് കെ വി സജേഷ് ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി. പി.ജി. സുജ മോഡറേറ്ററായി.

English Summary : Know more about Asset Allocation - Smart Investor Webinar Conducted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com