ADVERTISEMENT

സ്വാഭാവിക മൂല്യവര്‍ധനയ്ക്ക് പുറമേ നിക്ഷേപകര്‍ക്ക് രണ്ടര ശതമാനം പലിശ ഉറപ്പാക്കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കാന്‍ ഈ വർഷത്തെ അവസാന അവസരം. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ പുറത്തിറക്കുന്ന  സോവറിന്‍ ഗോള്‍ഡ് ബോണ്ട് ആറാം സീരീസിലാണ് ഇപ്പോള്‍ നിക്ഷേപിക്കാനാകുന്നത്.ഇഷ്യു ആഗസ്ത് 31 ന് ആരംഭിച്ച് സെപ്തംബര്‍ 4 അവസാനിക്കും. ഇഷ്യുചെയ്യുന്നത് സെപ്തംബർ എട്ടിനാണ്.

ചുരുങ്ങിയത് ഒരു ഗ്രാം

2015 ന് നിലവില്‍ വന്ന എസ് ജി ബി യില്‍ വലിയ തോതില്‍ നിക്ഷേപം എത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി ആര്‍ ബി ഐ ആണ് ഗോള്‍ഡ് ബോണ്ടുകള്‍ ഇറക്കുന്നത്. എട്ടു വര്‍ഷ കാലാവധിയുള്ള ഇതില്‍ എത്ര ഗ്രാം (തുക) വേണമെങ്കിലും നിക്ഷേപിക്കാം. 5,117രൂപയാണ് ഗ്രാമിന് ഇത്തവണ വില നിശ്ചയിച്ചിട്ടുള്ളതെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്.

എങ്ങനെ വാങ്ങാം?

ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, ചുമതലപ്പെടുത്തിയിട്ടുള്ള പോസ്റ്റ് ഓഫീസുകള്‍, സ്റ്റോക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ സ്റ്റോക് എക്സേഞ്ച്, മുംബൈ സ്റ്റോക് എക്സേഞ്ച് എന്നിവിടങ്ങളില്‍ ബോണ്ടിനുള്ള അപേക്ഷ സ്വീകരിക്കും. അപേക്ഷ സ്വീകരിക്കുമ്പോള്‍ ഫോം ബി യിലുള്ള റിസീറ്റ് നല്‍കും.

∙മിനിമം ഒരു ഗ്രാമിനു തുല്യമായ തുക നിക്ഷേപിക്കാം.

∙വ്യക്തികൾക്ക് ഒരു സാമ്പത്തിക‌വർഷം പരമാവധി നിക്ഷേപിക്കാൻ കഴിയുക നാലു കിലോഗ്രാം വരെയാണ്.

∙ട്രസ്റ്റുകൾക്കുള്ള നിക്ഷേപ പരിധി 20 കിലോഗ്രാം വരെയാണ്.

∙ബാങ്ക് ശാഖകൾ, തിരഞ്ഞെടുത്ത പോസ്റ്റ് ഓഫിസുകൾ, സ്റ്റോക് ഹോൾഡിങ് കോർപറേഷൻ‌ എന്നിവ വഴി ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാം. 

∙ബോണ്ടിൽനിന്നു ലഭിക്കുന്ന പലിശയ്ക്ക് ആദായനികുതി ബാധകമായിരിക്കും. എന്നാൽ കാലാവധിയെത്തുമ്പോൾ ബോണ്ട് പണമാക്കി ലഭിക്കുന്ന മൂലധന നേട്ടത്തിന് വ്യക്തികൾക്കു നികുതിബാധ്യതയില്ല. 

∙എട്ടു വർഷമാണ് ബോണ്ടിന്റെ കാലാവധി എങ്കിലും, അഞ്ചുവർഷം കഴിഞ്ഞാൽ പണം തിരിച്ചെടുക്കാൻ അനുവദിക്കും. 

∙ഡീമാറ്റ് അക്കൗണ്ട് വഴി ഏതു സമയത്തും ബോണ്ട് വിൽക്കുകയും വാങ്ങുകയും ചെയ്യാം. 

∙പണയം വച്ച് വായ്പ എടുക്കുകയുമാവാം. 

∙ഗോൾഡ് ബോണ്ടിന്റെ പലിശ ആറു മാസം കൂടുമ്പോൾ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും.

English Summary: Gold Bond Last Series Issue Starts Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com