ഷെയര്‍ ട്രേഡിങ്ങില്‍ വന്‍മാറ്റം, വാങ്ങിയാല്‍ രണ്ടു ദിവസം കഴിഞ്ഞേ വില്‍ക്കാനാകൂ

HIGHLIGHTS
  • വാങ്ങിയ ഓഹരികളുടെ ഡെലവിറി കിട്ടിയ ശേഷമേ ട്രേഡിങ്ങിലും ഇനി വില്‍പ്പനാകൂ
game
SHARE

ഇന്നു വാങ്ങിയ ഓഹരികള്‍  ഇന്നു തന്നെയോ നാളെയോ വില്‍ക്കാനാകില്ല. വാങ്ങിയ ഓഹരികളുടെ ഡെലവിറി  കിട്ടിയ ശേഷമേ ട്രേഡിങ്ങിലും ഇനി  വില്‍പ്പന സാധിക്കൂ. അതായത് വിപണിയില്‍ നിലനില്‍ക്കുന്ന T+2 സംവിധാനം അനുസരിച്ച് വാങ്ങിയ മൂന്നാം  ദിവസമേ  ഓഹരി ഡെലവറിയായി  കിട്ടൂ. അതിനു ശേഷമേ വില്‍ക്കാനാകൂ.  ഉദാഹരണത്തിനു തിങ്കളാഴ്ച നിങ്ങള്‍  റിലയന്‍സ് ഓഹരി  വാങ്ങിയെന്നിരിക്കട്ടെ. രണ്ടു ദിവസത്തിനു ശേഷം ബുധനാഴ്ച മാത്രമേ അവ ഡെലിവറിയായി കിട്ടൂ. അതിനു ശേഷമേ അവയുടെ വില്‍പ്പന സാധിക്കൂ.

കാത്തിരിക്കണം

മാത്രമല്ല ഡെലവറി കിട്ടിയ ഓഹരികള്‍ ഇന്ന് വിറ്റ് ആ തുക കൊണ്ട് ഇന്നു തന്നെ ട്രേഡ് ചെയ്യാനും പറ്റില്ല. അതിനും കാത്തിരിക്കണം.അടുത്ത ദിവസം തുക അക്കൗണ്ടില്‍ എത്തിയിട്ടു മാത്രമേ ആ തുകയ്ക്ക്  ട്രേഡ് ചെയ്യാനാകൂ.

ഇതടക്കം  ഓഹരി വിപണിയില്‍ ഷെയര്‍ ട്രേഡിങ് സംബന്ധിച്ച് ചട്ടങ്ങളില്‍ വലിയ മാറ്റങ്ങളാണ് സെക്യുരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഓഫ് ഇന്ത്യ നടപ്പാക്കിയിരിക്കുന്നത്. റെഗുലേറ്ററുടെ ഈ ചട്ടങ്ങള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ നിലവില്‍ വന്നു കഴിഞ്ഞു.

നിശ്ചിത ശതമാനം മാര്‍ജിന്‍

ഇനി മുതല്‍ ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും ഇടപാടിന്റെ നിശ്ചിത ശതമാനം തുക മാര്‍ജിന്‍ ഉണ്ടായിരിക്കണം എന്നതാണ് സുപ്രധാനമായ മറ്റൊരു മാറ്റം. ഉദാഹരണത്തിനു ഒരു ലക്ഷം രൂപയുടെ റിലയന്‍സ് ഓഹരികള്‍ വാങ്ങണമെങ്കില്‍ നിങ്ങളുടെ  അക്കൗണ്ടില്‍ 20,000 രൂപ വേണം. ബാക്കി തുക രണ്ടു ദിവസത്തിനകം അടയ്ക്കുകയും വേണം.അതിനു സാധിച്ചില്ലെങ്കില്‍ പിഴ അടയ്‌ക്കേണ്ടി വരും.

മാത്രമല്ല, കൈവശമുള്ള ഓഹരികള്‍  വില്‍ക്കാനും അക്കൗണ്ടില്‍ പണം വേണം. പക്ഷേ ഇതിനു  ആവശ്യമുള്ള പണത്തിനായി  കൈവശമുള്ള മറ്റ് ഓഹരികള്‍ പണയപ്പെടുത്താം

ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍

ഓര്‍മിക്കുക.ഷെയര്‍ ട്രേഡിങ്ങില്‍ മാത്രമാണ് നിലവില്‍ സെബി ഇത്തരം പുതിയ ചട്ടങ്ങള്‍ കൊണ്ടു വന്നിരിക്കുന്നത്.  ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ സംബന്ധമായ ചട്ടങ്ങളില്‍ ഇതുവരെ  മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.

മറ്റൊന്ന് ഈ ചട്ടങ്ങളും നിയമങ്ങളും ഷെയര്‍ ബ്രോക്കര്‍മാരുടേതല്ല, റെഗുലേറ്ററായ  സെബിയുടേതാണ്. അതുകൊണ്ടു തന്നെ ചട്ടങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടേ ഇനി എല്ലാ ബ്രോക്കര്‍മാര്‍ക്കും ട്രേഡിങ് അനുവദിക്കാനാകൂ.

ലേഖകന്‍ എയ്ഞ്ചൽ ബ്രോക്കിങിന്റെ ബിസിനസ് പാര്‍ട്ണറാണ്. മൊബൈൽ : 9387042777

English Summery : Latest Changes in Share Trading

 

 ബിസിനസ് പാര്‍ട്ടര്‍, ഏയ്ഞ്ചല്‍ ബ്രോക്കിങ്

9387042777

 

 

 

 ബിസിനസ് പാര്‍ട്ടര്‍, ഏയ്ഞ്ചല്‍ ബ്രോക്കിങ്

9387042777

 

 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA