ADVERTISEMENT

ഇന്‍വെസ്‌കോ മ്യൂച്വല്‍ ഫണ്ട്‌ പുതിയ മള്‍ട്ടി ക്യാപ്‌ ഇക്വിറ്റി ഫണ്ട്‌ പുറത്തിറക്കി. ഇന്‍വെസ്‌കോ ഇന്ത്യ ഫോക്കസ്‌ഡ്‌ 20 ഇക്വിറ്റി ഫണ്ടിന്റെ ന്യൂ ഫണ്ട്‌ ഓഫര്‍ സെപ്‌റ്റംബര്‍ 23 ന്‌ അവസാനിക്കും. ഇത്‌ ഒരു ഓപ്പണ്‍ എന്‍ഡഡ്‌ മള്‍ട്ടി ക്യാപ്‌ ഇക്വിറ്റി സ്‌കീമാണ്‌. വിവിധ മൂലധന വിഭാഗങ്ങളിലായി ഇരുപതോളം ഓഹരികളില്‍ സ്‌കീം നിക്ഷേപം നടത്തും.

എന്‍എഫ്‌ഒ കാലയളവിലെ കുറഞ്ഞ നിക്ഷേപ തുക 1000 രൂപയാണ്‌. എസ്‌ഐപി ആയാണ്‌ നിക്ഷേപിക്കുന്നതെങ്കില്‍ അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ തുക 500 രൂപയാണ്‌. നിലവില്‍ പോര്‍ട്‌ഫോളിയോയുടെ 50-70 ശതമാനം ലാര്‍ജ്‌ ക്യാപ്‌ ഓഹരികളിലായിരിക്കും നിക്ഷേപിക്കുക. മിഡ്‌ ക്യാപ്‌ ഓഹരികളിലെ നിക്ഷേപം 30-50 ശതമാനം ആയിരിക്കും. സ്‌മോള്‍ ക്യാപ്‌ ഓഹരികളില്‍ 0-20 ശതമാനം വരെ നിക്ഷേപം നടത്തും.

English Summary : NFO from Invesco Mutual Fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com