ADVERTISEMENT

പല നിക്ഷേപകരും ഓഹരി നിക്ഷേപം തുടങ്ങുന്നത് എല്ലാം ശുഭമായി നില്‍ക്കുന്ന അവസ്ഥയില്‍ മാത്രമായിരിക്കും. ഒരു തിരുത്തല്‍ സംഭവിക്കുമ്പോള്‍ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് പലര്‍ക്കും ധാരണയുണ്ടാകില്ല. തിരുത്തലും വിപണിയുടെ ഭാഗമാണ്. ആഴത്തിലുള്ള തിരുത്തലുകള്‍ വരുമ്പോള്‍ ഓഹരി വാങ്ങാമെന്ന അവസ്ഥ എല്ലാ വര്‍ഷവും ഉണ്ടായെന്നു വരില്ല. എന്നാല്‍, അസാധാരണമായ സാഹചര്യങ്ങള്‍ വരുമ്പോള്‍ അതിന് അവസരമൊരുങ്ങും. അതാണ് ഈ കോവിഡ് പശ്ചാത്തലത്തില്‍ സംജാതമായിരിക്കുന്നത്. 

നിഫ്റ്റി 8000 ത്തിന് താഴെ പോയപ്പോള്‍, വീണ്ടും ഒരു തിരുത്തല്‍ ഭയന്ന് ഒട്ടേറെ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ അഞ്ചു മാസത്തെ വിപണിയുടെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ നമുക്കു മനസ്സിലാകും, മികച്ച അടിത്തറയുള്ള ഒട്ടേറെ കമ്പനികളുടെ ഓഹരികള്‍ വാങ്ങാനുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നതെന്ന്. മുന്നേറ്റമുണ്ടാക്കുന്ന മേഖലകളിലെ ഓഹരികള്‍ കണ്ടെത്തുകയെന്നത് പ്രധാനമാണ്. അതാണ് നിക്ഷേപകരുടെ വിജയം നിര്‍ണയിക്കുക.

എഎഎ പ്രോഫിറ്റ് അനലിറ്റിക്സിന്റെ  സിഇഒ ആയ ലേഖകൻ   സെബി അംഗീകൃത റിസർച് അനലിസ്റ്റ് കൂടിയാണ്

English Summery : Lessons from market crash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com